ഇവിഎമ്മില്‍ കൃത്രിമത്വം കാണിക്കാതെ മോദി ഇനി അധികാരത്തില്‍ വരില്ല- പ്രശാന്ത് ഭൂഷണ്‍

കൊച്ചി: വോട്ടുയന്ത്രത്തില്‍ കൃത്രിമത്വം നടക്കുകയാണെങ്കില്‍ മാത്രമേ നരേന്ദ്രമോദിക്ക് ഇനിയൊരിക്കല്‍ കൂടി അധികാരത്തിലെത്താന്‍ കഴിയൂവെന്ന് സുപ്രീംകോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കേന്ദ്രസര്‍ക്കാരിന്റെ പണം മുഴുവന്‍ മോദിയെ ഉയര്‍ത്തിക്കാട്ടുവാന്‍ ഉപയോഗിക്കുകയാണെന്നും അതിനെല്ലാം അപ്പുറം സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ ഈ വ്യവസ്ഥതിയില്‍ അസംതൃപ്തരാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 'മാധ്യമ'ത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ഈ ജനാധിപത്യ രാജ്യത്തോട് ബിജെപി ചെയ്യുന്നത് ജനം  കാണുന്നുണ്ട്. അവര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതും രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്രവും വര്‍ധിക്കുന്നതും മറുവശത്ത് അദാനിയും അംബാനിയും തടിച്ചുകൊഴുക്കുന്നതും നാട്ടിലെ ഭൂരിപക്ഷ ജനത കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളുമെല്ലാം ബിജെപിയുടെ കൈകളിലാണെങ്കില്‍ പോലും ഇവിഎമ്മില്‍ കൃത്രിമത്വം നടത്തിയിട്ടില്ലെങ്കില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരില്ലെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്'-പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ നിരവധിയാണെന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് താന്‍ കരുതുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയും വാക്കുകളും പ്രവര്‍ത്തിയും പ്രതീക്ഷ നല്‍കുന്നതാണെന്നും ഒരുപാട് ദൗര്‍ബല്യങ്ങളും പ്രതിസന്ധിയുമുണ്ടെങ്കിലും ഇന്ത്യാ മുന്നണി തന്നെയായിരിക്കും തെരഞ്ഞെടുപ്പില്‍ മുന്നിലെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 13 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More