ഗവര്‍ണര്‍ രാഷ്ട്രപതിക്കു വിട്ട ലോകായുക്ത നിയമഭേദഗതി ബില്ലിന് അംഗീകാരം

തിരുവനന്തപുരം: വിവാദമായ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ലോകായുക്തയുടെ തീര്‍പ്പിന്മേല്‍ സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്ന ബില്ലില്‍ ഇതോടെ ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടിവരും. സെക്ഷന്‍ 14 പ്രകാരമുളള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു. രാഷ്ട്രപതി ഒപ്പിട്ട ബില്‍ ഗവര്‍ണര്‍ക്ക് രാജ്ഭവനില്‍ ലഭ്യമാക്കിയിട്ടുണ്ട്. രാജ്ഭവന്‍ വിജ്ഞാപനം ചെയ്യുന്നതോടെ ബില്‍ നിയമമാകും. 

അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ അവര്‍ നിലവില്‍ വഹിക്കുന്ന സ്ഥാനം ഒഴിയണമെന്നതായിരുന്നു നേരത്തെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ലോകായുക്ത നിയമം. ഈ അധികാരം നല്‍കുന്ന നിയമത്തിലെ 12, 14 വകുപ്പുകള്‍ ഭേദഗതി ചെയ്തു. അഴിമതി കണ്ടെത്തുന്നത് മുഖ്യമന്ത്രിക്കെതിരെയാണെങ്കില്‍ നിയമസഭയ്ക്കും മന്ത്രിമാര്‍ക്കെതിരെയാണെങ്കില്‍ മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കെതിരെയാണെങ്കില്‍ സ്പീക്കര്‍ക്കും പുനപ്പരിശോധന നടത്തി തീരുമാനമെടുക്കാമെന്നതാണ് പുതിയ ഭേദഗതി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2022 ഓഗസ്റ്റിലാണ് നിയമസഭ ലോകായുക്ത ഭേദഗതി ബില്ല് പാസാക്കിയത്. നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണ് എന്നായിരുന്നു ഗവര്‍ണറുടെ വാദം. ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ട് പോയപ്പോയതോടെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കോടതി രൂക്ഷവിമര്‍ശനം നടത്തിയതിനു പിന്നാലെ 2023 നവംബറില്‍ ഗവര്‍ണര്‍ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More