തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ സ്ഥിരതാമസമാക്കിയാലും ബിജെപി ഇവിടെ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. തൃശൂരില്‍ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിനോടായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി ഇന്ത്യാ മുന്നണിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് കേരളത്തില്‍ മത്സരിക്കാതെ ബിജെപി കേന്ദ്രത്തിലേക്ക് പോകണമെന്നും എംവി ഗോവിന്ദന് ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
രണ്ട് മാസത്തിനിടെ മൂന്ന് തവണയാണ് പ്രധാനമന്ത്രി കേരളാ സന്ദര്‍ശനം നടത്തിയത്. ജനുവരി മൂന്നിന് തൃശൂരില്‍ മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. ജനുവരി 16-നും 17-നും കൊച്ചിയിലും ഗുരുവായൂരിലും പരിപാടികളില്‍ പങ്കെടുത്തു. ആ വരവിലാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്. ഫെബ്രുവരി 27-ന് കെ സുരേന്ദ്രന്റെ പദയാത്രയുടെ സമാപന സമ്മേളനത്തിനും പ്രധാനമന്ത്രി എത്തി. തമിഴ്നാട്ടിലും കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിരന്തരമുളള സന്ദര്‍ശനങ്ങള്‍ മോദി ദക്ഷിണേന്ത്യയില്‍ രണ്ടാം സീറ്റില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹം വര്‍ധിപ്പിക്കുകയാണ്.