ആര്‍എസ്എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വോട്ട് ഞങ്ങള്‍ക്ക് വേണ്ട- ടി എന്‍ പ്രതാപന്‍

തൃശൂര്‍: തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറുമായി സൗഹൃദ മത്സരത്തിനാണ് തയ്യാറെടുക്കുന്നതെന്ന് ടി എന്‍ പ്രതാപന്‍ എംപി. ആര്‍എസ്എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നും ഈ നിലപാടില്‍ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമുളളയാളല്ല ഞാന്‍. തൃശൂരിലെ നല്ലവരായ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യയില്‍ ആര്‍എസ്എസും സംഘപരിവാറും വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും വോട്ട് തൃശൂരുനിന്നും വേണ്ടെന്ന നിലപാട് ഞങ്ങള്‍ക്കുണ്ട്. മഹാത്മാഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ ന്യായീകരിക്കുന്ന ആര്‍എസ്എസിന്റെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട. കേരളത്തിനകത്തും പുറത്തും മതവൈര്യം വളര്‍ത്താന്‍ ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ടും വേണ്ട. ഇത് നിലപാടാണ്. അതില്‍ വിട്ടുവീഴ്ച്ചയില്ല'- ടി എന്‍ പ്രതാപന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃശൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വി എസ് സുനില്‍കുമാറാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ടി എന്‍ പ്രതാപന്‍ തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിനും കോണ്‍ഗ്രസിനും നല്ല അടിത്തറയുളള മണ്ഡലമാണ് തൃശൂര്‍. സുരേഷ് ഗോപിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയെന്നാണ് വിവരം.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 11 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More