ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

തിരുവനന്തപുരം:  രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന് വേണ്ടിയുളള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രഖ്യാപിച്ചു. തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പേരുകള്‍ പ്രഖ്യാപിച്ചത്. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായരും സംഘത്തിലുണ്ട്. വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് സുഖോയ് യുദ്ധവിമാന പൈലറ്റാണ്. ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന മറ്റ് മൂന്നുപേര്‍. 

നെന്മാറ വിളമ്പില്‍ ബാലകൃഷ്ണന്റെയും പ്രമീളയുടെയും മകനാണ് പ്രശാന്ത്. പാലക്കാട് അകത്തേത്തറ എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കി 1999 ജൂണില്‍ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളേജില്‍ ഒന്നാം റാങ്കോടെ ബിരുദം നേടി. 1998-ല്‍ ഹൈദരാബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് 'സ്വേര്‍ഡ് ഓഫ് ഓണര്‍' സ്വന്തമാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യാത്രികരെ ബഹിരാകാശത്തേക്ക് എത്തിച്ച് മൂന്നുദിവസത്തിനുശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന ഗഗന്‍യാന്‍ 2025-ല്‍ സാധ്യമാക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. അതിനുമുന്നോടിയായി നാല് വ്യോമസേന പൈലറ്റുമാരെയും 2019-ല്‍ റഷ്യയിലെ ഗഗാറില്‍ കോസ്‌മോനട്ട് ട്രെയിനിംഗ് സെന്ററിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. തിരിച്ചെത്തിയ പൈലറ്റുമാര്‍ക്ക് ഐഎസ്ആര്‍ഒ ബംഗളുരുവില്‍ പരിശീലനം നല്‍കിവരികയാണ്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 22 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More