ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തമിഴ്‌നാട്ടിലാണ് പര്യടനം നടത്തുന്നത്. അടുത്ത ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലും പിന്നീട് ജമ്മു കശ്മീരിലും സന്ദര്‍ശനം നടത്തും. ആന്ധ്രാ പ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പും പ്രഖ്യാപിക്കും. ജമ്മു കശ്മീരില്‍ സുരക്ഷാ സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

സംസ്ഥാനങ്ങളിലെ സാഹചര്യം, പ്രശ്‌നബാധിത ബൂത്തുകളുടെ വിവരങ്ങള്‍, ആവശ്യമുളള  സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം അടക്കം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുന്നുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പ് കൂടുതല്‍ സുഗമമാക്കുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനാണ് എ ഐ ഉപയോഗിക്കുക. 96.88 കോടി വോട്ടര്‍മാരാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുക. 2019-ല്‍ ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളായായിരുന്നു വോട്ടെടുപ്പ്. മെയ് 23-നായിരുന്നു ഫലപ്രഖ്യാപനം.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 23 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More