ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിൽ പുനരന്വേഷണത്തിനുള്ള സാധ്യതയാണ് ഹൈക്കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേസില്‍ ഇനിയും ആളുകള്‍ അകത്താകാനുണ്ടെന്നും ടിപിയുടെ കൊലപാതകത്തിനുശേഷവും അദ്ദേഹത്തെ പിണറായി വിജയന്‍ കുലംകുത്തിയെന്നാണ് വിളിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു. കൊലപാതകം നടത്താനുളള അവസാന വാക്ക് പിണറായി വിജയന്റേതാകാനാണ് സാധ്യതയെന്നും അന്വേഷണം മുന്നോട്ടുകൊണ്ടുപോയാല്‍ കേസ് പിണറായി വിജയനിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോടായിരുന്നു സുധാകരന്റെ പ്രതികരണം.  

'ടിപി വധക്കേസില്‍ ജയിലിലാകേണ്ടവര്‍ ഇനിയുമുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെല്ലാതെ ഇത്തരത്തിലൊരു കൊലപാതകം നടക്കില്ല. കണ്ണൂരിലെ ക്രിമിനലുകള്‍ കോഴിക്കോട്ടെത്തി കൊലപാതകം നടത്തണമെങ്കില്‍ അവരുടെ പിന്നിലെ ശക്തി എന്താണെന്ന് ആലോചിച്ചാല്‍ മനസിലാകും. ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം രണ്ടായിരത്തിലധികം ദിവസങ്ങളാണ് മുഖ്യ പ്രതി കൊടി സുനിയ്ക്ക് പരോള്‍ അനുവദിച്ചത്. ടി പി വധക്കേസിലെ സൂത്രധാരനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നാൽ മാത്രമേ ഈ കേസ് പൂർത്തിയാവുകയുള്ളൂ'- കെ സുധാകരൻ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 സിപിഎമ്മ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനെ വിട്ടയച്ച വിധി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കെ കെ രമയ്ക്ക് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സമ്പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More