ഈ ആപ്പുകള്‍ ഉടൻ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തില്ലെങ്കിൽ പണി കിട്ടും

സ്മാർട്ട്ഫോൺ യൂസർമാര്‍ക്ക് മുന്നറിയിപ്പുമായി ആന്റി വൈറസ് സോഫ്റ്റ്‌വെയർ കമ്പനി മാക്കഫീ. ഗൂഗിൾ പ്ലേ സ്റ്റോറിലെ മലീഷ്യസ് ആപ്പുകൾ വഴി ഏതാണ്ട് 338,300 ഉപകരണങ്ങളെ ബാധിക്കുന്ന 'Xamalicious' എന്ന പുതിയ ആൻഡ്രോയിഡ് ബാക്ക്‌ഡോർ മാല്‍വെറാണ് അവരുടെ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തിയത്. പ്ലേ സ്റ്റോറിലുള്ള 14 ആപ്പുകളിലാണ് മാൽവെയർ കണ്ടെത്തിയിരിക്കുന്നത്. അതില്‍ 3 എണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നതിന് മുന്‍പ് 100,000 തവണ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതായി കണ്ടെത്തി. നിലവില്‍ ഇവ പ്ലേ സ്റ്റോറില്‍ ഉണ്ട്. അബദ്ധത്തിൽ അവ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തവർ ഉടൻ തന്നെ ഡിലീറ്റ് ചെയ്യണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്തരം അപകടകാരികളായ ആപ്പുകള്‍ക്ക് സ്വകാര്യവിവരങ്ങളടക്കം ചോർത്താൻ കഴിയുമെന്ന് വിദഗ്തര്‍ ചൂണ്ടിക്കാട്ടുന്നു. 2020-ന്‍റെ പകുതി മുതൽ ആരെങ്കിലും ഇവ ഫോണില്‍ ഇൻസ്‌റ്റാൾ ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ഉപകരണങ്ങളിൽ  Xamalicious സാന്നിധ്യം ഉണ്ടാകും. അതുകൊണ്ട് ഉപഭോക്താക്കൾ ആവശ്യമില്ലാത്ത ആപ്പുകളോ, ഏതെങ്കിലും തരത്തിലുള്ള സെറ്റിങ്സുകളിലോ സംശയം തോന്നുന്നുണ്ടങ്കില്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യണം. 

ഉപഭോക്താക്കൾ ഇത്തരം ആപ്പുകള്‍ അൺഇൻസ്‌റ്റാൾ ചെയ്‌തിട്ടുണ്ടെങ്കിലും Xamalicious ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. അതിന് നല്ലൊരു ആന്റിവൈറസ് സോഫ്‌റ്റ്‌വെയർ ഉപയോഗിക്കാം. കൂടാതെ പതിവായി ഡിവൈസുകള്‍ വൈറസ്‌ സ്കാന്‍ ചെയ്യണമെന്നും ടെക്കികൾ പറയുന്നു. 

Xamalicious മാൽവെയർ  കണ്ടെത്തിയ  ആപ്പുകളിൽ ചിലത് 

  1. Essential Horoscope for Android (1000,000 installs)
  2. 3D Skin Editor for PE Minecraft (1000,000 installs)
  3. Logo Maker (1000,000 installs)
  4. Auto Click Pro (1000,000 installs)
  5. Count Easy Calorie Calculator (1000,000 installs)
  6. Sound Volume Extender (5,000 installs)
Contact the author

Web Desk

Recent Posts

Web Desk 2 months ago
Technology

നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ സോറ അത് വീഡിയോ ആക്കും; വീഡിയോ ജനറേറ്റിംഗ് മോഡലുമായി ഓപ്പണ്‍ എ ഐ

More
More
Web Desk 2 months ago
Technology

എ ഐയ്ക്ക് തൊടാനാകാത്ത 10 ജോലികള്‍

More
More
Web Desk 2 months ago
Technology

മനുഷ്യ തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ച് മസ്‌കിന്റെ ന്യൂറാലിങ്ക്

More
More
Web Desk 3 months ago
Technology

ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ ഇലോണ്‍ മസ്‌ക്

More
More
Web Desk 3 months ago
Technology

ഇനി വാട്സ്ആപ്പിൽ തന്നെ സ്റ്റിക്കറുകൾ ഉണ്ടാക്കാം

More
More
Web Desk 3 months ago
Technology

ആദിത്യ എല്‍ 1 നാളെ സൂര്യനരികില്‍ എത്തും

More
More