'കാര്യങ്ങള്‍ ചെയ്യാന്‍ വനം മന്ത്രി വയനാട്ടിലേക്ക് പോകണമെന്നില്ല'- എ കെ ശശീന്ദ്രന്‍

കോഴിക്കോട്: വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വയനാട്ടിലുണ്ടായ പ്രതിഷേധം സ്വാഭാവികമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി ആക്രമണം നടന്നാല്‍ വനംവകുപ്പിനെയല്ലേ പ്രതികൂട്ടില്‍ കയറ്റാനാവൂ എന്നും ഇതെല്ലാം സ്വാഭാവിക പ്രതികരണമാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും ഒരു മന്ത്രി മാത്രം വിചാരിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

'ജനങ്ങളുടെ പ്രതികരണങ്ങള്‍ മനസിലാക്കി ഫലപ്രദമായ നടപടി സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മുഖ്യമന്ത്രി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ തലത്തിലുളളവരുടെയും യോഗം വിളിച്ച് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ വയനാട്ടിലെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ മൂന്നംഗ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവര്‍ പ്രശ്‌ന പരിഹാരത്തിനായി ഫെബ്രുവരി 20-ന് വയനാട് സന്ദര്‍ശിക്കും. അതിനിടയില്‍ വനംവകുപ്പ് മന്ത്രിക്ക് പ്രത്യേകമായി അവിടെ പോയി പറയാന്‍ ഒന്നുമില്ല'- എ കെ ശശീന്ദ്രന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍വ്വ കക്ഷിയോഗവും പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗവും ചേരുമെന്നും അവരിലൂടെയാണ് എല്ലാം നടപ്പിലാക്കുകയെന്നും വനം മന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യമൊരുക്കി അവിടേക്ക് പോകുന്നതാണ് ഉചിതമെന്നും അതിനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More