സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്; കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതി

ഏതൻസ്: സ്വവർഗ വിവാഹം നിയമ വിധേയമാക്കി ഗ്രീസ്.  ഗ്രീസിലെ സ്വവര്‍ഗ ദമ്പതികള്‍ക്ക് ഇനി നിയമപരമായി കുഞ്ഞുങ്ങളെ ദത്തെടുക്കാം. വ്യാഴാഴ്ചയാണ് ഗ്രീസ് പാർലമെന്‍റ്റില്‍ ഇത് സംബന്ധിച്ച ബില്‍ പാസാക്കിയത്. 76-നെതിരെ 176 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിൽ പാസായത്.  ഇതോടെ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യ ക്രിസ്ത്യൻ ഓർത്തഡോക്സ് രാജ്യമായി ഗ്രീസ്.

നിയമം നിലവില്‍ വന്നതോടെ സ്വവര്‍ഗ്ഗ ദമ്പതികള്‍ നേരിടുന്ന വലിയ അസമത്വമാണില്ലാതാകുന്നതെന്ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രഖ്യാപനം വന്നതോടെ സഭാ അനുകൂലികള്‍ വന്‍ പ്രധിഷേധ റാലികളാണ് സംഘടിപ്പിച്ചത്. ബാനറുകള്‍ ഉയര്‍ത്തിയും ബൈബിൾ വചനങ്ങള്‍ വായിച്ചുമായിരുന്നു പ്രതിഷേധം. ഈ നിയമനിര്‍മാതാക്കളെ ബഹിഷ്കരിക്കുമെന്ന് വരെ ബിഷപ്പുമാര്‍ ഭീഷണിപ്പെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എൽജിബിടിക്യു+ വിഭാഗങ്ങളുടെ അവകാശങ്ങളെ ആദ്യമേ അനുകൂലിക്കുന്ന നേതാവാണ്‌ പ്രധാനമന്ത്രി മിത്സോതാകിസ്. അതുകൊണ്ട് തന്നെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ മിത്സോതാകിസിന് നേരിടേണ്ടി വന്നു. ഭരണപക്ഷത്തെ എതിര്‍പ്പ് ഭിന്നതയിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന മുപ്പത്തിയേഴാമത്തെ രാജ്യമാണ് ഗ്രീസ്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More