'അത് അവരുടെ കമ്പനി, ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല'; വീണയുടെ ഹര്‍ജി തളളിയതില്‍ എംവി ഗോവിന്ദന്‍

പത്തനംതിട്ട : മാസപ്പടി വിവാദത്തില്‍ എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തളളിയതില്‍ താന്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. 'അത് അവര്, അവരുടെ കമ്പനി, അവരൊക്കെ ആ വിഷയം നോക്കും'എന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. വിഷയത്തില്‍ താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും പിണറായി വിജയനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമേ താന്‍ മുന്‍പും പ്രതികരിച്ചിട്ടുളളുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷുമായി ബന്ധപ്പെട്ട വിവാദത്തില്‍ മൗനം പാലിച്ച പാര്‍ട്ടി പിണറായി വിജയന്റെ മകളുടെ കാര്യത്തില്‍ പ്രതിരോധം തീര്‍ക്കുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം. വീണയെ പ്രതിരോധിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല എന്ന സന്ദേശം കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി മുന്നോട്ടുവെച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായുളള ഇടപാടുകളില്‍ എസ്എഫ് ഐ ഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുളള വീണാ വിജയന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തളളിയത്. ഹര്‍ജി തളളുകയാണെന്നും വിധിയുടെ പൂര്‍ണ്ണമായ പകര്‍പ്പ് അടുത്ത ദിവസം അപ്പ്‌ലോഡ് ചെയ്യാമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More