കന്‍സാസ് സിറ്റി: അമേരിക്കയിലെ കന്‍സാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച്ച മസോറിയിലെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച കന്‍സാസ് സിറ്റി ചീഫ്സിന്റെ വിജയാഹ്ലാദ റാലിക്കിടെയാണ് വെടിവയ്പ്പുണ്ടായത്. ജനക്കൂട്ടത്തിനിടയിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്നും ഒരു തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും വെടിവയ്പ്പിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പരിക്കേറ്റവരില്‍ പതിനേഴ് വയസില്‍ താഴെയുളളവരെ ചില്‍ഡ്രന്‍ മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേരുടെ നില ഗുരുതരമാണെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് റോഡ് ഗ്രന്ഡിസന് പറഞ്ഞു. അമേരിക്കയില്‍ ഏറെ പ്രചാരമുളള കായിക ഇനമായ സൂപ്പര്‍ ബൗളില്‍ കന്‍സാസ് സിറ്റി ചീഫ്സ് ടീമിന്റെ തുടര്‍ച്ചയായ രണ്ടാം വിജയം ആഘോഷിച്ചുകൊണ്ടുളള റാലി യൂണിയന് സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. കന്‍സാസ് സിറ്റി മേയര്‍ ക്വിന്റണ്‍ ലൂക്കാസ് ഉള്‍പ്പെടെയുളള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.