ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ലോകത്തെ ഏറ്റവും മികച്ച മന്ത്രി

ദോഹ: ലോകത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്കാരം ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ ഹനാൻ മുഹമ്മദ് അൽ കുവാരിക്ക്.  ഫെബ്രുവരി 12-ന് ദുബൈയിൽ വെച്ച് നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്കാരം നൽകി ആദരിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  മന്ത്രിമാരില്‍ നിന്നാണ് പ്രവർത്തന മികവിന് ഖത്തർ പൊതുജനാരോഗ്യ മന്ത്രി പുരസ്കാരം സ്വന്തമാക്കിയത്.  ഖത്തറിലെ ആരോഗ്യ സംവിധാനം കൂടുതല്‍ ജനകീയമാക്കാനും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും ഹനാന് സാധിച്ചു. അവാര്‍ഡ്‌ ലഭിച്ചതില്‍ ഹനാന്‍ നന്ദി അറിയിച്ചു. പുരസ്ക്കാരം ഖത്തര്‍ ഭരണകൂടത്തിൻ്റെ നേതൃത്വത്തെയും മികച്ച പ്രകടനത്തെയും ഉയര്‍ത്തികാട്ടുന്നുവെന്നും അവർ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2016-ലാണ് ഹനാന്‍ ഖത്തറിന്റെ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റത്. ഇതിനു മുന്‍പ് ലോകാരോഗ്യ സംഘടന, റോയിട്ടേഴ്സ് എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോര്‍ബ്സ് മാഗസിന്‍റെ അറബ് ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയിയിലും ഹനാന്‍ ഇടം പിടിച്ചിരുന്നു. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More