കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കുമെന്ന് സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്ക്. ചൊവ്വയിലേക്ക് 10 ലക്ഷം ആളുകളെ അയക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മസ്ക് പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്പേസ് എക്സിന്റെ സ്റ്റാര്‍ ഷിപ്പ് എന്ന റോക്കറ്റിന്റെ ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. ഇതുവരെ ലോകത്ത് നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ റോക്കറ്റാണ് സ്റ്റാര്‍ ഷിപ്പെന്നും ഇത് ഒരിക്കല്‍ നമ്മളെ ചൊവ്വയില്‍ എത്തിക്കുമെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ചൊവ്വയുമായി ബന്ധപ്പെട്ട തന്റെ ലക്ഷ്യങ്ങളെല്ലാം സ്റ്റാര്‍ ഷിപ്പിലൂടെ കൈവരിക്കുമെന്നും ഇന്ന് മറ്റെരു രാജ്യത്തേക്ക് വിമാനയാത്ര നടത്തുന്നത് പോലെയാകും നാളെ ചൊവ്വയിലേക്കുള്ള യാത്രയെന്നും അദ്ദേഹം പറഞ്ഞു. ടെസ്ല ഓണേഴ്സ് സിലിക്കണ്‍ വാലി എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആളുകളെ ചൊവ്വയിലേക്കെത്തിക്കുന്നത് മനുഷ്യ രാശിയ്ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നത് പോലെയാണെന്ന് മസ്ക് നേരത്തെ പറഞ്ഞിരുന്നു. ഇതിനായി തന്റെ സ്പേസ് എക്സ് കമ്പനി തീവ്ര ശ്രമത്തിലാണെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ ഷിപ്പ് ചന്ദ്രനിലെത്തുമെന്നും മസ്ക് പറഞ്ഞിരുന്നു.