ത്രിപ്പൂണിത്തുറയില്‍ ഉത്സവത്തിനെത്തിച്ച പടക്കം പൊട്ടിത്തെറിച്ചു; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കശേഖരം പൊട്ടിത്തെറിച്ച് അപകടം. പാലക്കാട്ടുനിന്നും ഉത്സവത്തിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാടാണ് സംഭവം. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം ഉളളൂര്‍ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമടക്കം പതിനാറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. 

പടക്കക്കട പൂര്‍ണ്ണമായും തകര്‍ന്നു. പ്രദേശത്തെ നാല്‍പ്പതോളം വീടുകള്‍ക്ക് കേടുപാടുണ്ടായി. മൂന്നുകിലോമീറ്റര്‍ അകലെ വരെ പൊട്ടിത്തെറിയുടെ പ്രകമ്പനമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ  പത്തരയോടെയാണ് സ്‌ഫോടനമുണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ട്രാവലറില്‍ നിന്ന് ഇറക്കി അടുത്തുളള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രാവലര്‍ പൂര്‍ണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കാറും കത്തി നശിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്‌ഫോടനാവശിഷ്ടങ്ങള്‍ 400 മീറ്റര്‍ അകലെ വരെ തെറിച്ചുവീണു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ വീടുകളുടെ മേല്‍ക്കൂരകളടക്കം തകര്‍ന്നു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരുമെത്തിയാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രി, കളമശേരി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More