തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇതുപ്രകാരം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ നാളെ (ഞായര്‍) യാത്രാ അനുമതി ഉണ്ടായിരിക്കുകയുള്ളു.
അടിയന്തിര സാഹചര്യത്തില്‍ യാത്ര ചെയ്യേണ്ടി വരുന്നവര്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് പാസ് വാങ്ങണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ ലബോറട്ടറികള്‍, പാല്‍ വിതരണം, ഹോട്ടലുകളിലെ പാഴ്‌സല്‍ കൌണ്ടറുകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതിയുണ്ട്.