ഷാറൂഖ് ഖാനോട് കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം; സമീര്‍ വാങ്കഡെക്കെതിരെ ഇഡി കേസ്

മുംബൈ: നടന്‍ ഷാ​റൂ​ഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത മുന്‍ എന്‍സിബി മേധാവി സമീര്‍ വാ​ങ്ക​ഡെ​ക്കെ​തി​രെ ഇഡി കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തത്. ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഷാ​റൂ​ഖ്​ ഖാ​നോ​ട്​ 25 കോ​ടി രൂ​പ ആവശ്യപ്പെട്ടെന്ന കേസില്‍ നേരത്തെ സ​മീ​ർ വാ​ങ്ക​ഡെ​ക്കെ​തി​രെ സി​ബി​ഐ കേ​സെ​ടു​ത്തി​രു​ന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇഡിയുടെ കേസ്. ഈ കള്ളപണം വെളുപ്പിക്കാന്‍ ശ്രമിച്ചതായാണ് കണ്ടെത്തല്‍. 

ഇതിനെതിരെ സമീര്‍ വാ​ങ്ക​ഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കേസ് തള്ളണം, വിധി വരും വരെ അറസ്റ്റ് ചെയ്യരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹരജി. അതേസമയം, അന്ന് ആര്യന്‍ ഖാന്‍റെ കേസ് കൈകാര്യം ചെയ്ത ചില ഉദ്യോഗസ്ഥരെ ഇഡി വിളിപ്പിച്ച് വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിന് മുന്‍പ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സിവിൽ സർവീസ് ലിസ്റ്റില്‍ കയറിയെന്ന ആരോപണവും വാ​ങ്ക​ഡെ​ക്കെ​തി​രെ ഉയര്‍ന്നിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2021 ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 17 പേരെ മുംബൈയിലെ ആ​ഡം​ബ​ര ക​പ്പ​ലി​ൽ​നി​ന്ന്​ വാ​ങ്ക​ഡെയുടെ നേ​തൃ​ത്വ​ത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുന്നത്. ഷാ​റൂ​ഖി​ന്റെ മാ​നേ​ജ​റോ​ട്​ വാ​ങ്ക​ഡെ 25 കോടി ആവശ്യപ്പെട്ടതായി ഒരു സാക്ഷി വെളിപ്പെടുത്തി. 26 ദിവസത്തിനു ശേഷം ബോംബെ ഹൈക്കോടതി ആര്യനെ ജാമ്യത്തില്‍ വിട്ടയച്ചു. തുടര്‍ന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ തെളിവുകളുടെ അഭാവത്തില്‍ ആര്യനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More