2026-ൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകും- വിജയ് മക്കൾ ഇയക്കം

ചെന്നൈ: 2026-ൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ്. സംസ്ഥാനത്തെ ജനങ്ങളുടെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കുന്ന നേതാവായിരിക്കും വിജയ് എന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയിൽ ഇരുത്തുമെന്നും ബുസി ആനന്ദ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വരാനിരിക്കുന്ന 2026-ലെ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും തമിഴ്നാട് വെട്രി കഴകം പ്രവർത്തിക്കണമെന്നും ബുസി ആനന്ദ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്‌ തൂത്തുകുടിയിൽ നിന്നോ നാഗപട്ടണത്തു നിന്നോ മത്സരിക്കുമെന്നാണ് വിവരം. ദിവസങ്ങൾക്കു മുൻപ് നടന്ന പാർട്ടിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വിജയ് ഓണ്‍ലൈനായാണ് പങ്കെടുത്തത്. ജനങ്ങളുടെ പ്രശ്നങ്ങളും സങ്കടങ്ങളും എന്നും കേള്‍ക്കണമെന്നും ഒരിക്കലും വിമര്‍ശനത്തില്‍ തളരുതെന്നും വിജയ് പ്രവർത്തകരോട് പറഞ്ഞു. 

തെക്കൻ മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താനായി ആദ്യത്തെ സമ്മേളനം മിക്കവാറും തിരുനെല്‍വേലിയിലോ തൂത്തുക്കുടിയിലോ ആയിരിക്കും നടത്തുക എന്നാണ് റിപ്പോർട്ട്. ആദ്യ സമ്മേളനത്തില്‍ തന്നെ പാര്‍ട്ടിയുടെ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ഔദ്യോഗിക ചിഹ്നവും കൊടിയും പുറത്തുവിടുകയും ചെയ്യും.

Contact the author

National desk

Recent Posts

National Desk 19 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More