മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; പ്രദേശത്ത് നിരോധനാജ്ഞ

വയനാട്: മാനന്തവാടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പയ്യമ്പളളി ചാലിഗദ്ദ പനച്ചിയില്‍ അജീഷ് (47) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പണിക്കാരെ വിളിക്കാന്‍ പോയ അജീഷിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്തുവെച്ചാണ് ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. റേഡിയോ കോളര്‍ ധരിപ്പിച്ച ആനയാണ് ജനവാസമേഖലയില്‍ ഇറങ്ങിയതെന്നും വനംവകുപ്പില്‍ നിന്നും ആനയിറങ്ങിയതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം. 

കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മാനന്തവാടിയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി  നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പളളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുജനം ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വയനാട്ടിലെ ആശങ്കയ്ക്ക് പരിഹാരം കാണുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഏറെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് വയനാട്ടില്‍ നിന്നും വരുന്നത്. വനംവകുപ്പ് ചെയ്യാനുളള കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടുന്നില്ല. കൂടുതല്‍ ദൗത്യസംഘത്തെ അയച്ച് ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരം കാണും. ആനയെ കാട്ടിലേക്ക് തിരിച്ചയ്ക്കാനുളള ശ്രമമാണ് നോക്കുന്നത്. ആനയെ തിരികെ കാട്ടിലേക്ക് അയക്കുന്നതിനാണ് ഇപ്പോഴത്തെ പരിഗണന. മയക്കുവെടി വയ്ക്കുന്നത് അവസാന ശ്രമമായിരിക്കും. ഉടന്‍ ഉന്നതതല യോഗം ചേരും'- മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More