രാമക്ഷേത്രത്തിനെതിരെ പോസ്റ്റ്; മണിശങ്കര്‍ അയ്യരോട് വീടൊഴിയാന്‍ ആവശ്യപ്പെട്ട് റെസിഡന്റ്‌സ് അസോസിയേഷന്‍

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കെതിരെ പ്രതികരിച്ചതിന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യരോടും മകളോടും വീടൊഴിയാന്‍ ആവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്‍. പ്രതിഷ്ഠാച്ചടങ്ങ് തെറ്റാണെന്ന് കരുതുന്നുണ്ടെങ്കില്‍ ഹൗസിംഗ്  കോളനി വിട്ട് പോകണമെന്നാണ് റസിഡന്റ് അസോസിയേഷന്റെ ആവശ്യം. ഡല്‍ഹിയിലെ ജംഗ്പുരയിലെ റസിഡന്റ്‌സ് അസോസിയേഷനാണ് വസതിയൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി 22-ന് അയോധ്യയില്‍ നടന്ന പ്രാണപ്രതിഷ്ഠാച്ചടങ്ങിനെതിരെ മണിശങ്കര്‍ അയ്യരുടെ മകള്‍ സുരണ്യ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മുസ്ലീം പൗരന്മാരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രാണപ്രതിഷ്ഠ നടക്കുന്ന ദിനം ഉപവാസമിരിക്കുമെന്നുമായിരുന്നു സുരണ്യയുടെ പോസ്റ്റ്. കോളനിയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെയും താമസക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്നവരെയും ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നാണ് നോട്ടീസില്‍ പറയുന്നത്.

'പ്രാണപ്രതിഷ്ഠ ചടങ്ങ് തെറ്റാണെന്ന് കരുതുന്നുണ്ടെങ്കില്‍ ഹൗസിംഗ് കോളനി വിട്ട് പോകുന്നതാണ് നല്ലത്. അത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങളോട് കണ്ണടയ്ക്കാന്‍ സാധിക്കില്ല'-എന്നും നോട്ടീസില്‍ പറയുന്നു. മകളുടെ പോസ്റ്റിനെ അപലപിക്കാന്‍ മണിശങ്കര്‍ അയ്യര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം വീടൊഴിയണമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 4 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More