ഗാന്ധിയുടെ അനുയായികളും ഗോഡ്‌സെയുടെ അനുയായികളും തമ്മിലാണ് പോരാട്ടം- ടി എന്‍ പ്രതാപന്‍

തൃശൂര്‍: നടക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ടി എന്‍ പ്രതാപന്‍. ഗാന്ധിജിയുടെ അനുയായികളും ഗോഡ്‌സെയുടെ അനുയായികളും തമ്മിലാണ് പോരാട്ടമെന്നും ഇവിടെ ഗാന്ധിജി തന്നെയാവും ജയിക്കുകയെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഗാന്ധിജിയുടെ അനുയായികള്‍ വെറുപ്പിന്റെ ഉപാസകരെ തോല്‍പ്പിക്കുമെന്നും വെറുപ്പിന്റെ കമ്പോളമല്ല, സ്‌നേഹത്തിന്റെ അനേകം കടകള്‍ കോണ്‍ഗ്രസ് ഇനിയും ഇവിടെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 

'ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘപരിവാര്‍ തൃശൂരില്‍ നുണ ഫാക്ടറി തുറന്നിരിക്കുകയാണ്. എനിക്കെതിരെ പച്ചക്കളളം പ്രചരിപ്പിക്കുന്നു. വ്യക്തിഹത്യയിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് അവര്‍ കരുതുന്നത്. ചെറുതും വലുതുമായ നുണകള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ആയിരക്കണക്കിന് ബോട്ട് അക്കൗണ്ടുകള്‍, വിവിധ സാമൂഹ്യമാധ്യമങ്ങള്‍, ബ്ലോഗര്‍മാര്‍ എന്നിവ ബിജെപി-ആര്‍എസ്എസ് സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലുളള കമന്റുകളും പോസ്റ്റുകളും നിരന്തരം സമൂഹമാധ്യമങ്ങളില്‍ പരത്തുന്നത് വെറുപ്പിന്റെ കമ്പോളം തുറക്കാനാണ്'- ടി എന്‍ പ്രതാപന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും മറ്റ് മതക്കാരും മതമില്ലാത്തവരും തുല്യനീതിയും സ്ഥാനവും അഭിമാനവും അര്‍ഹിക്കുന്ന പൗരന്മാരാണ് എന്നതാണ് തന്റെ സാമൂഹിക-രാഷ്ട്രീയ വീക്ഷണമെന്നും വ്യക്തിപരമായ തെരഞ്ഞെടുപ്പുകളെയും കുടുംബം പോലെ സ്വകാര്യമായ ഇടങ്ങളെയും അപഹസിക്കുന്ന സംഘപരിവാര്‍ സംഘത്തെ നിയമപരമായും രാഷ്ട്രീയപരമായും സാമൂഹ്യപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 13 hours ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 3 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More