കണ്ടാല്‍ മിണ്ടാതിരിക്കാന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും എല്‍കെജി കുട്ടികളാണോ ?- വി ഡി സതീശൻ

തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ക്കും സര്‍ക്കാരിനുമൊപ്പം കൂടാന്‍ പാടില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞുവെന്നും കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. എറണാകുളം ഡിസിസി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

'സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള നാടകം കണ്ട് കേരളത്തിലെ ജനങ്ങള്‍ ചിരിക്കുകയാണ്. തമ്മില്‍ കണ്ടാല്‍ മിണ്ടാതിരിക്കാന്‍ ഗവര്‍ണറും മുഖ്യന്ത്രിയും എല്‍കെജി കുട്ടികളാണോ? മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസിനെയും ക്രിമിനലുകളെയും ഉപയോഗിച്ച് ആക്രമിക്കുന്നു. എന്നാല്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രകടനം നടത്താനുളള എല്ലാ സൗകര്യവും സര്‍ക്കാര്‍ തന്നെ ചെയ്തുകൊടുക്കുന്നു. ഈ രാഷ്ട്രീയ നാടകം എത്രനാളായി നടക്കുന്നു. എന്തൊരു ഇരട്ടത്താപ്പാണ് സര്‍ക്കാരിന്. കേന്ദ്ര ഏജന്‍സികളെ ഭയന്ന് ജീവിക്കുന്ന മുഖ്യമന്ത്രി നാട്ടുകാരെ കബളിപ്പിക്കാനാണ് എസ് എഫ് ഐ കുട്ടികളെ കൊണ്ട് സമരം ചെയ്യിപ്പിക്കുന്നത്'- വി ഡി സതീശന്‍ പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More