'ഫാസിസ്റ്റുകളുടെ കല്ലുവെച്ച നുണകള്‍ പൊളിച്ചടുക്കിയ സത്യത്തിന്റെ നെടുന്തൂണ്‍'; മുഹമ്മദ് സുബൈറിനെ അഭിനന്ദിച്ച് ഉദയനിധി

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ മതസൗഹാര്‍ദ്ദ പുരസ്‌കാരത്തിന് അര്‍ഹനായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അഭിനന്ദിച്ച് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. ഫാസിസ്റ്റുകളുടെ കല്ലുവെച്ച നുണകള്‍ പൊളിച്ചടുക്കിയ സത്യത്തിന്റെ നെടുന്തൂണാണ് മുഹമ്മദ് സുബൈറെന്ന് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. സാമൂഹ്യപരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ശില്‍പ്പവും ഉദയനിധി സുബൈറിന് സമ്മാനിച്ചു.

'തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളുമാണ് നമ്മുടെ ഈ കാലഘട്ടത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍. അത്തരം അസത്യ പ്രചാരണങ്ങള്‍ക്കെതിരെ സത്യത്തിന്റെ നെടുന്തൂണായി നിലകൊളളുകയാണ് മുഹമ്മദ് സുബൈര്‍. ഫാസിസ്റ്റുകളുടെ നുണപ്രചാരണങ്ങളെ വളരെയേറെ ഗവേഷണങ്ങള്‍ നടത്തി ആള്‍ട്ട് ന്യൂസിലൂടെ അദ്ദേഹം തുറന്നുകാട്ടുകയാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു'-ഉദയനിധി എക്‌സില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

റിപ്പബ്ലിക് ദിനത്തിലാണ് കോട്ടൈ അമീര്‍ കമ്മ്യൂണല്‍ ഹാര്‍മണി അവാര്‍ഡ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുഹമ്മദ് സുബൈറിന് സമ്മാനിച്ചത്. സാമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്താനായി സുബൈര്‍ നടത്തുന്ന പരിശ്രമങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഇന്റര്‍നെറ്റിലെ വ്യാജപ്രചാരണങ്ങള്‍ക്കു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റാണ് ആള്‍ട്ട് ന്യൂസ്. 2017-ലാണ് പ്രതീക്  സിന്‍ഹയ്‌ക്കൊപ്പം സുബൈര്‍ ആള്‍ട്ട് ന്യൂസ് സ്ഥാപിച്ചത്. ബിജെപിയുടെയും സംഘപരിവാറിന്റെയും വ്യാജ പ്രചാരണങ്ങളാണ് സുബൈര്‍ പ്രധാനമായും ഫാക്ട് ചെക്ക് ചെയ്യുന്നത്. 2022-ല്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 13 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More