'സീത രാമന് പൊറോട്ടയും ഇറച്ചിയും കൊടുത്തു'; ഖേദം പ്രകടിപ്പിച്ച് പി ബാലചന്ദ്രന്‍ എംഎല്‍എ

തൃശൂര്‍: ശ്രീരാമനുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ച് തൃശൂര്‍ എംഎല്‍എയും സി പി ഐ നേതാവുമായ പി ബാലചന്ദ്രന്‍. താന്‍ ഒരു പഴയ കഥ പങ്കുവെച്ചതാണെന്നും അതിന്റെ പേരില്‍ ആരും വിഷമിക്കരുത്, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. 'കഴിഞ്ഞ ദിവസം എഫ്ബിയില്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചതല്ല. മിനിറ്റുകള്‍ക്കകം ഞാന്‍ അത് പിന്‍വലിക്കുകയും ചെയ്തു. ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത്. ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു'- പി ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'രാമന്‍ ഒരു സാധുവായിരുന്നു. കാലില്‍ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്തുചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പൊറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത അത് മൂന്നുപേര്‍ക്കും വിളമ്പി. അപ്പോള്‍ ഒരു മാന്‍കുട്ടി ആ വഴി വന്നു. സീത പറഞ്ഞു രാമേട്ട, അതിനെ കറിവെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കിയിരിക്കുകയാണ്. സീത പറഞ്ഞു, ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയി നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'- എന്നായിരുന്നു പി ബാലചന്ദ്രന്റെ പോസ്റ്റ്. 

എംഎല്‍എയുടെ പോസ്റ്റ് ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതോടെയാണ് പോസ്റ്റ് പിന്‍വലിച്ച് ഖേദപ്രകടനവുമായി പി ബാലചന്ദ്രന്‍ രംഗത്തെത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More