കണ്ണൂര്‍: ഇന്ന് ഇന്ത്യയില്‍ വച്ചാലുടന്‍ വിറ്റുപോകുന്ന, ഏറ്റവും വലിയ വില്പ്പനച്ചരക്ക് ശ്രീരാമന്റെ പേരാണെന്ന് എഴുത്തുകാരന് ടി പത്മനാഭന്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തുറുപ്പുചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും ടി പത്മനാഭന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശ്രീരാമന്റെ പേര് ഉച്ഛരിച്ചില്ലെങ്കില്, പരസ്പരം കാണുമ്പോള്‍ ജയ് ശ്രീറാം വിളിച്ച് അഭിവാദ്യം ചെയ്തില്ലെങ്കില്‍ അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അത് സംഭവിച്ചിട്ടുണ്ട്. ഇനി അത് വര്‍ധിക്കാനാണ് സാധ്യത. പാര്‍ലമെന്റിലേക്കുളള തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുളളില്‍ നടക്കും. അന്നത്തെ ഏറ്റവും വലിയ തുറുപ്പുചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. യാതൊരു സംശയവുമില്ല. എന്താണ് സംഭവിക്കുകയെന്ന് ഞാന്‍ പറയുന്നില്ല'- ടി പത്മനാഭന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'എന്റെ അറിവില്‍ ഏറ്റവും വലിയ ശ്രീരാമഭക്തന് ഒരാളേ ഉണ്ടായിട്ടുളളു. പേര് ഗാന്ധി. ആ സാധു മനുഷ്യന് ജീവിതത്തില്‍ ഒരു സിനിമയേ കണ്ടിട്ടുളളു. വിജയ്ഭട്ടിന്റെ രാമരാജ്യം. അദ്ദേഹം മരിക്കുമ്പോള്‍ 2 വാക്കുകള്‍ മാത്രമേ ഉച്ഛരിച്ചുളളു. 'ഹേ റാം ഹേ റാം''- ടി പത്മനാഭന് കൂട്ടിച്ചേര്‍ത്തു.