അയോധ്യയിലെ പ്രതിഷ്ഠയില്‍ 'ഗാന്ധിയുടെ രാമന്‍' അസ്വസ്ഥനായിരിക്കും- സച്ചിദാനന്ദന്‍

തൃശൂര്‍: അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് ഗാന്ധിജി ആദര്‍ശപുരുഷനായിക്കണ്ട രാമനെയല്ലെന്ന് കവി കെ സച്ചിദാനന്ദന്‍. അയോധ്യയിലേത് ഹിന്ദുരാഷ്ട്രത്തിന്റെ യുദ്ധോദീപ്തനായ നേതാവായ രാമനാണെന്നും തന്റെ മനസിലുളളത് എല്ലാ മതങ്ങള്‍ക്കും ആദര്‍ശപുരുഷനായി ഗാന്ധി കണ്ട രാമനാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. ഡി വൈ എഫ് ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയ്ക്കുശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ പരിസരത്ത് നടത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'രണ്ടുദിവസത്തിനകം നടക്കാന്‍ പോകുന്നത് എന്റെ രാമന്റെ പ്രതിഷ്ഠയല്ല. എന്റെ മനസിലുളള രാമന്‍ ഗാന്ധിയുടെ രാമനാണ്. ആ രാമന്‍ അളളാഹുവും മിശിഹായുമായ രാമനാണ്. എല്ലാ മതങ്ങള്‍ക്കും എല്ലാ മനുഷ്യര്‍ക്കും ആദര്‍ശപുരുഷനായി ഗാന്ധി കണ്ട രാമനാണ്. ആ രാമനെയല്ല, ഹിന്ദുരാഷ്ട്രത്തിന്റെ യുദ്ധോദീപ്തനായ നേതാവായ രാമനെയാണ് ഇപ്പോള്‍ ഒരു പളളി തകര്‍ത്ത സ്ഥലത്ത് പ്രതിഷ്ഠിക്കാനൊരുങ്ങുന്നത്. അവിടെ നിശ്ചയമായും എന്റെ മനസിലുളള, ഗാന്ധിയുടെ മനസിലുളള രാമന്‍ സ്വസ്ഥനായിരിക്കില്ല'-സച്ചിദാനന്ദന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ആ പ്രതിഷ്ഠയെ ഇന്ത്യയുടെ മുഴുവന്‍ പ്രതീകമാക്കാനുളള ശ്രമത്തെ ചെറുക്കുന്നത് ജനാധിപത്യത്തെ സ്‌നേഹിക്കുന്ന, സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന, ഭരണഘടനയില്‍ വിശ്വസിക്കുന്ന, നീതിയിലും നിയമത്തിലും വിശ്വസിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരന്റെയും കടമയാണെന്ന് താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More