ഹമാസിനെ ഒരിക്കലും പരാജയപ്പെടുത്താനാവില്ല- ഇസ്രായേൽ യുദ്ധ ക്യാബിനറ്റ് മന്ത്രി

ജെറുസലേം: ഇസ്രായേലിന് ഹമാസിനെ ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്ന് യുദ്ധ ക്യാബിനറ്റ് മന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ഗാഡി ഐസന്‍കോട്ട്. നെതന്യാഹുവിന്റെ നേതൃത്വത്തിലുളള ഭരണകൂടം യുദ്ധനേട്ടമെന്ന പോലെ പറയുന്നതെല്ലാം കളളം മാത്രമാണെന്നും യുദ്ധമല്ല, ചര്‍ച്ചയാണ് ബന്ദികളെ രക്ഷിക്കാനുള്‍പ്പെടെ എല്ലാത്തിനും പരിഹാരമെന്നും ഗാഡി ഐസന്‍കോട്ട് പറഞ്ഞു. ഐഡിഎഫ് മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ഐസന്‍കോട്ട് ചാനല്‍-12 ന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു സര്‍ക്കാരിന്റെ യുദ്ധ തന്ത്രങ്ങളെ വിമര്‍ശിച്ചത്. 

'ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് ആരംഭിച്ച യുദ്ധം 113 ദിവസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. ഹമാസിന്റെ സമ്പൂര്‍ണ്ണ പരാജയം എന്നത് നെതന്യാഹുവിന്റെ ദിവാസ്വപ്‌നം മാത്രമാണ്. അതൊരു  പഴങ്കഥയായി മാറും. ഹമാസിനെ തോല്‍പ്പിക്കാനിറങ്ങും മുന്‍പ് ബന്ധികളെ മോചിപ്പിക്കുന്നതിനായിരുന്നു ആദ്യ പരിഗണന നല്‍കേണ്ടിയിരുന്നത്. ഹമാസിനെ തകര്‍ക്കുമെന്ന് അവകാശപ്പെടുന്ന ഇസ്രായേല്‍ ഭരണകൂടം യഥാര്‍ത്ഥത്തില്‍ ഗാസയില്‍ എന്താണ് നടക്കുന്നതെന്ന് സത്യസന്ധമായി ലോകത്തോട് വിവരിക്കാന്‍ തയ്യാറാകുന്നില്ല. ഒക്ടോബര്‍ ഏഴിന് ബന്ദികളാക്കിയവരെ ഇനിയും മോചിപ്പിക്കാനായിട്ടില്ല'-ഐസന്‍കോട്ട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്മാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്കുമുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. നാലുമാസമായി യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ശക്തമാകുന്നതിന്റെ തെളിവായാണ് ശനിയാഴ്ച്ച നടന്ന പ്രതിഷേധത്തെ വിലയിരുത്തുന്നത്. 130-ഓളം ബന്ദികളെ ഇനിയും മോചിപ്പിക്കാനുണ്ട്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More