ബീജിംഗ്: ചൈനയില്‍ സ്കൂള്‍ ഡോര്‍മിറ്ററിക്ക് തീ പിടിച്ച് 13 പേര് വെന്തുമരിച്ചു. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലുളള സ്കൂളിലെ ഡോര്മിറ്ററിക്കാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. യാന്ഷാന്പൂ ഗ്രാമത്തിലെ യിംഗ്കായ് സ്കൂളിലാണ് തീപ്പിടുത്തമുണ്ടായതെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
13 പേര് കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്കുണ്ട്. രാത്രി 11.38 ഓടെ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി തീ അണച്ചു. പരിക്കേറ്റയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ എത്രപേര്‍ കുട്ടികളാണ് എന്ന കാര്യം സിന്‍ഹുവ വ്യക്തമാക്കിയിട്ടില്ല. തീപ്പിടുത്തത്തിന്റെ കാരണവും വ്യക്തമല്ല. സംഭവത്തില്‍ പ്രാദേശിക അധികാരികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സ്കൂളുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കഴിഞ്ഞ നവംബറില്‍ വടക്കന്‍ ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ കല്‍ക്കരി കമ്പനിയിലുണ്ടായ തീപ്പിടുത്തത്തില്‍ 26 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.