കേരളത്തില്‍ വനിതാ മുഖ്യമന്ത്രിയുണ്ടാകണം, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണം- കെ കെ ശൈലജ

കോഴിക്കോട്: കേരളത്തില്‍ വനിതാ മുഖ്യമന്ത്രിയുണ്ടാകണമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ. സംസ്ഥാനത്ത് ഒരു സ്ത്രീയ്ക്ക് മുഖ്യമന്ത്രിയാകുന്നതിന് തടസമൊന്നുമില്ലെന്നും ഇപ്പോള്‍ ഒരു വനിതാ മുഖ്യമന്ത്രി ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് താന്‍ പറയുമെന്നും അവര്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ എല്‍ഡിഎഫിനകത്ത് ധാരണയുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു. കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

'ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ധാരണയുണ്ട്. എന്നാല്‍ സീറ്റുകളും സ്ഥാനാര്‍ത്ഥികളും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആത്യന്തികമായി പാര്‍ട്ടിയുടെ ലക്ഷ്യം തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക എന്നതിനായിരിക്കും. അതിനനുസരിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. ആ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം'- കെ കെ ശൈലജ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും നവകേരള സൃഷ്ടിക്കായാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. വ്യക്തിയാരാധനയില്‍ മയങ്ങിപ്പോവുന്നവരല്ല ഇടതുപക്ഷത്തുളളവരെന്നും ആരെങ്കിലും പാട്ട് ഇറക്കിയതിന് മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More