കൊച്ചി: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ന് രാത്രി എട്ടുമണിയോടെ മാറമ്പളളി ജമാഅത്ത് കബര്‍സ്ഥാനിലാണ് കബറടക്കം നടക്കുക. കെ കരുണാകരന് മന്ത്രിസഭയില്‍ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 14 വര്‍ഷം എറണാകുളം ഡിസിസി പ്രസിഡന്റായിരുന്നു. 1977-ല്‍ ആലുവയില്‍ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 1982, 1987,1991, 2001 വര്‍ഷങ്ങളില്‍ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. പാര്‍ട്ടിയിലെ തീപ്പൊരി പ്രാസംഗികനും മികച്ച സംഘാടകനുമായിരുന്നു ടി എച്ച് മുസ്തഫ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ടി എച്ച് മുസ്തഫയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമുള്പ്പെടെയുളള നേതാക്കള്‍ അനുശോചിച്ചു. എറണാകുളം ജില്ലയില്‍ പാര്‍ട്ടിക്ക് ജനകീയ അടിത്തറയുണ്ടാക്കിയ നേതാക്കളില്‍ ഒരാളായിരുന്നു ടിഎച്ച് മുസ്തഫയെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായിരുന്നെന്നും വി ഡി സതീശന് പറഞ്ഞു.പ്രതിസന്ധി ഘട്ടത്തിലെല്ലാം പ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ച് മുന്നില്‍ നിന്ന് നയിച്ച നേതാവാണ് മുസ്തഫയെന്നാണ് കെ സുധാകരന് പറഞ്ഞത്.