വാഷിംഗ്ടണ്‍: കോവിഡ്-19 യാതൊരു വാക്സിനുമില്ലാതെ താനേ പൊയ്ക്കോളൂമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. അമേരിക്കയിലെ മരണനിരക്ക് പരമാവധി 95,000 വരെ പോകാമെന്നാണ് താന്‍ കണക്കാക്കുന്നത് എന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. അമേരിക്കയില്‍ കാര്യങ്ങള്‍ ഇപ്പോഴും നിയന്ത്രണാതീതമായി തുടരുന്നതിനിടയിലാണ് പ്രസിഡന്റിന്റെ വിവാദ പ്രസ്താവന.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിപാടിക്കിടെയാണ് പ്രസിഡന്റിന്റെ പ്രസ്താവന. രാജ്യത്തെ ഈ വര്‍ഷം ഫെബ്രുവരിയില്‍ വെറും 3.5 ശതമാനത്തില്‍ നിന്നിരുന്ന രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 14.7 ശതമാനമായി വര്‍ദ്ധിച്ച സാഹചര്യം സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ചിരിക്കുകയാണ്. ഇതിനിടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൌസിലെ ചില സ്റ്റാഫംഗങ്ങള്ക്കുള്പ്പെടെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.