പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി മുപ്പത്തിനാലുകാരന് ഗബ്രിയേല്‍ അത്താല്‍. ആധുനിക ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായ ഇമ്മാനുവല്‍ മക്രോണ്‍ ചൊവ്വാഴ്ച്ചയാണ് അത്താലിനെ നാമനിര്‍ദേശം ചെയ്തത്. ഇതോടെ ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും അത്താല്‍. സ്വവര്‍ഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രിയും അത്താലാണ്.
പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ തിങ്കളാഴ്ച്ച രാജിവെച്ചതിനെത്തുടര്‍ന്നാണ് നിയമനം. നിലവില്‍ മക്രോണ്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയാണ് ഗബ്രിയേല്‍ അത്താല്‍. കൊവിഡ് കാലത്ത് സര്‍ക്കാര്‍ വക്താവായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന അത്താല്‍ ഫ്രാന്‍സിലെ ജനപ്രിയ മുഖമാണ്. തീപാറുന്ന പ്രസംഗങ്ങളിലൂടെ എതിരാളിയെ എയ്തുവീഴ്ത്തുന്ന ശൈലി മുഖമുദ്രയായതിനാല്‍ 'വേഡ് സ്നൈപ്പര്‍' എന്നാണ് അദ്ദേഹം ഫ്രഞ്ചുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2006-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം. 2016-ല്‍ മക്രോണിന്റെ റിനൈസന്‍സ് പാര്‍ട്ടിയിലേക്ക് ചേക്കേറി. മക്രോണിന്റെ വിശ്വസ്തനാണ് ഗബ്രിയേല്‍ അത്താല്‍. മക്രോണിന്റെ മുന്‍ ഉപദേഷ്ടാവും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവുമായ സ്റ്റെഫാന്‍ സെഷൂണാണ് അത്താലിന്റെ പങ്കാളി.