എന്താണ് കൊറിയന്‍ തരംഗം?

കൊറിയ എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് നിങ്ങളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത്? പണ്ടാണെങ്കില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും അവിടുത്തെ കര്‍ശനമായ നിയമങ്ങളുമൊക്കെയായിരിക്കും. എന്നാല്‍ ഇപ്പോഴോ? സൗത്ത് കൊറിയന്‍ ഡ്രാമകളും സിനിമകളും സംഗീതവും ഭക്ഷണവും ഫാഷനുമൊക്കെയായിരിക്കും. ലോകമാകെ വലിയ തരംഗമാണ് ഇത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കെ വേവ് എന്നാണ് ഈ ട്രെന്‍ഡ് അറിയപ്പെടുന്നത്. 

1990 മുതല്‍ ലോകമാകെ ഈ ട്രെന്‍ഡ് തുടങ്ങിയെങ്കിലും ഇത്രയധികം പോപ്പുലറായത് കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിലാണ്. പച്ചയും നീലയും ചുവപ്പും പിങ്കും നിറങ്ങളിലുളള തലമുടിയും കൂര്‍ത്ത പാന്റ്‌സുമൊക്കെയുള്‍പ്പെട്ട അവരുടെ ഫാഷന്‍ ഇപ്പോള്‍ ലോകമാകെ തരംഗമാണ്. ബിടിഎസ് പോലുളള കെ പോപ് സംഗീത ബാന്‍ഡുകള്‍ക്ക് വലിയ ആരാധകരുടെ ആര്‍മികള്‍ തന്നെയുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൈ സാസി ഗേള്‍, ട്രെയിന്‍ ടു ബൂസാന്‍, ഫ്‌ളു തുടങ്ങി എത്രയെത്ര കൊറിയന്‍ സിനിമകളാണ് കേരളത്തില്‍ തന്നെ തരംഗമായത്. സ്‌ക്വിഡ് ഗെയിം എന്ന സീരീസിന്റെ വിജയം കൊറിയന്‍ സീരീസുകളുടെ ജനപ്രീതി ഉയര്‍ത്തി. ഇന്ത്യയിലും കൊറിയന്‍ സംസ്‌കാരം ഇഷ്ടപ്പെടുന്ന നിരവധി യുവാക്കളുണ്ട്. ഏതുവിധേനയും ഒന്ന് കൊറിയയില്‍ എത്തണമെന്നും അവിടെ ജീവിക്കണമെന്നും ആഗ്രഹിക്കുന്നവരും കുറവല്ല. ഈ തരംഗത്തെയാണ് കെ വേവ് എന്ന് വിളിക്കുന്നത്.


Contact the author

Web Desk

Recent Posts

Web Desk 2 hours ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 3 hours ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 1 day ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 day ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 2 days ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 2 days ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More