'കൊടുങ്കാറ്റിൽ പറക്കുന്ന കഴുകൻ': ചര്‍ച്ചയായി പിണറായി വിജയനെകുറിച്ചുള്ള പാട്ട്

സിപിഐ(എം) നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയനെ പുകഴ്ത്തിയുള്ള കേരള സിഎം എന്ന തട്ടുപൊളിപ്പൻ വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിശാന്ത് നിളയാണ് ഗാനത്തിന്‍റെ വരികളും സംഗീതവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സാജ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ടി എസ് സതീഷാണ്  ഗാനം നിർമ്മിച്ചിരിക്കുന്നത്. 

തീയില്‍ കുരുത്ത കുതിരയായും കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്. ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാര്‍ട്ടി പ്രവർത്തനവും വീഡിയോ ഗാനത്തില്‍ ആവിഷ്കരിച്ചിട്ടുണ്ട്. 'തങ്കം പോലുള്ള മനസ്സുള്ള, പുലിയെപ്പോലെ നടക്കുന്ന, സിംഹത്തെപ്പോലെ ഗര്‍ജ്ജിക്കുന്ന, കഴുകനെപ്പോലെ കൊടുങ്കാറ്റില്‍ പറക്കുന്ന മാസ്സും ക്ലാസും ചേർന്ന അധിപതിയാണ് അണ്ണന്‍' എന്ന് പാട്ടില്‍ പറയുന്നു.

ഗാനത്തിന്‍റെ വരികള്‍

പിണറായി വിജയന്‍… നാടിന്റെ അജയന്‍…

നാട്ടാർക്കെല്ലാം സുപരിചിതന്‍,

തീയില്‍ കുരുത്തൊരു കുതിരയെ…

കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ…

മണ്ണില്‍ മുളച്ചൊരു സൂര്യനെ…

മലയാള നാടിന്‍ മന്നനെ

മുറ്റത്തു നട്ടമരം വേപ്പിൻ മരമായി മാറിയെടാ

ഒറ്റയ്ക്ക് വളർന്ന മരം തേക്കിൻ മരമായി മാറിയെടാ

മനസ്സു ഡാ തങ്കം

മാസ്സ് ഡാ പുള്ളി

നടന്നു വന്നാൽ പുലിയെടാ

മാസ് ഡാ അണ്ണൻ

ക്ലാസ് ഡാ അണ്ണൻ

മാസ്സും ക്ലാസും ചേർന്നെടാ

ഇൻക്വിലാബിൻ സിമ്പലെടാ

സിംഹം പോലെ ഗർജ്ജനമാ

ചെങ്കൊടിയിൽ കൊടുമുടിയാ…

അടിമുടി ഇവൻ ഒരു അധിപതിയാ

തലയെടാ പത്തു

തലയെടാ എട്ട് ദിക്കുകളിൽ ധില്ലടാ

ലെവലെടാ വേറെ ലെവലെടാ അണ്ണൻ

കിടിലോൽകിടിലം ആണെടാ

ഇടതുപക്ഷപക്ഷികളിൽ

ഫീനിക്സ് പക്ഷി പിണറായിയാ

സ്വജനപക്ഷ വാദികളിൽ

വാധ്യാർ എന്നും മാസ്റ്ററെടാ

നായകനാ പട ചേകവനാ

പല അടവുകൾക്ക് നായകനാ..

Contact the author

News Desk

Recent Posts

Web Desk 5 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More