നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടുളള വി എം സുധീരന്റെ പരസ്യപ്രസ്താവനയില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. നേതാക്കള്‍ പരസ്യപ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ തന്റെ പ്രശ്‌നങ്ങള്‍ ആരോടും പറയാറില്ലെന്നും സുധീരനെപ്പോലുളള നേതാക്കളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫില്‍ യോജിപ്പും ഐക്യവും അനിവാര്യമാണെന്നും അത് ഉണ്ടാക്കിയെടുക്കാനുളള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

'യുഡിഎഫില്‍ ഐക്യവും യോജിപ്പും ഉണ്ടാക്കിയെടുക്കണം. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുളള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. കൂട്ടായുളള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് എല്ലാക്കാലവും ചെയ്തിട്ടുളളത്. ഇപ്പോഴും അതുണ്ടാകും എന്നുതന്നെയാണ് പ്രതീക്ഷ'- ചെന്നിത്തല പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.'കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ആരും കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ടില്ല. സോണിയാ ഗാന്ധിക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കുമാണ് ക്ഷണം. 23 വരെ സമയമുണ്ട്. അതിനുളളില്‍ എന്തുവേണമെന്ന് ആലോചിച്ച് തീരുമാനമെടുക്കും. എ ഐസിസിക്ക് വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടാകും. വിഷയത്തില്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനം തന്നെയാണ് എന്റെയും തീരുമാനം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More