കണ്ണൂർ: ദൈവത്തിന്റെ വരദാനമാണ് പിണറായി വിജയന് എന്ന മന്ത്രി വിഎൻ വാസവന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വാസവന്റെ പരമര്‍ശത്തെ പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വ്യക്തിപൂജ പാര്‍ട്ടിയുടെ നയമല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഒരിക്കല്‍ നെഹ്റു അമ്പലം പണിയാൻ പോകുന്നെന്ന് പറഞ്ഞു. അന്ന് അത് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. പക്ഷെ നെഹ്റു ഉദ്ദേശിച്ചത് പൊതുമേഖല സ്ഥാപനങ്ങൾ പണിയാന്‍ പോകുന്നു എന്നായിരുന്നു. ഒരുപക്ഷെ അതുപോലെയാകാം വാസവനും ഉദ്ദേശിച്ചത്'- എംവി ഗോവിന്ദൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി പിണറായി വിജയൻ ദൈവം കേരളത്തിനു നൽകിയ വരദാനമാണെന്നായിരുന്നു മന്ത്രി വിഎൻ വാസവന്റെ പ്രസ്താവന. പ്രളയക്കെടുതിയിലും കോവിഡ് മഹാമാരി കാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തെ തൊടാൻ സതീശനും സുധാകരനും കഴിയില്ലെന്നും കേരളത്തിലെ ജനങ്ങള്‍ രക്ഷാകവചം തീർക്കുമെന്നുമായിരുന്നു മന്ത്രി വാസവന് പറഞ്ഞത്.