നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

കൊച്ചി: നവകേരള സദസിനിടെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്ന് ജില്ലാ നേതൃത്വം. വിഷയം അടിയന്തരമായി അന്വേഷിക്കുന്നതിന് തൃക്കാക്കര ഏരിയാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ മാത്രമാണ് അന്വേഷണം. വെളളിയാഴ്ച്ചയാണ് മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരള സദസിനിടെ സിപിഎം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം റയീസിന് മര്‍ദ്ദനമേറ്റത്. ഡിഎസ്എ പ്രവര്‍ത്തകനാണെന്ന് കരുതിയായിരുന്നു മര്‍ദ്ദനം. 

ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഡിഎസ്എ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അടിക്കുന്നതിനിടെയാണ് റയീസിനും മര്‍ദ്ദനമേറ്റത്. പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നെന്നും ഇനി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനില്ലെന്നും റയീസ് പറഞ്ഞു. 'പൊലീസ് കസ്റ്റഡിയിലെടുത്ത എന്നെ ബ്രാഞ്ച് സെക്രട്ടറിയാണ് ജാമ്യത്തിലെടുത്തത്. ഒന്നര വര്‍ഷം മുന്‍പാണ് പാര്‍ട്ടിയില്‍ അംഗമായത്. അടികൊളളാനായി ഇനി ആ പാര്‍ട്ടിയിലേക്കില്ല'- റയീസ് കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നവകേരള സദസിനിടെ ഡിഎസ്എ പ്രവര്‍ത്തകര്‍ ലഖുലേഖ വിതരണം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. പരിപാടി നടക്കുന്ന സദസില്‍ ഇവര്‍ക്കടുത്തായിരുന്നു റയീസ് ഇരുന്നിരുന്നത്. ഒരു ഫോണ്‍കോള്‍ വന്ന് പുറത്തിറങ്ങിയ റയീസിനെ ആദ്യം അഞ്ചുപേര്‍ ചേര്‍ന്ന് തടയുകയും ഫോണ്‍ പരിശോധിച്ച് വിട്ടയയ്ക്കുകയും ചെയ്തു. പുറത്തേക്കിറങ്ങിയതോടെ ഒരു സംഘം പ്രവര്‍ത്തകരെത്തി മര്‍ദ്ദിക്കുകയായിരുന്നു

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More