കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

കൊച്ചി: അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച നടക്കും. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിക്കുക. ഉച്ചയ്ക്ക് രണ്ടുവരെ സി പി ഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. സി പി ഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. പിന്നീട് കാനത്തുളള വസതിയിലെത്തിക്കും. ഞായറാഴ്ച്ച രാവിലെ പത്തിന് നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ പാര്‍ട്ടിയുടെ ദേശീയ നേതാക്കളടക്കം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഇന്നലെ (വെളളിയാഴ്ച്ച) വൈകുന്നേരം അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രന്റെ അന്ത്യം. പ്രമേഹ രോഗത്തെ തുടര്‍ന്നുണ്ടായ വൃക്കരോഗവും ഹൃദയസംബന്ധമായ അസുഖങ്ങളും മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. പ്രമേഹം കടുത്തതോടെ അടുത്തിടെ അദ്ദേഹത്തിന്റെ കാല്‍പ്പാദം മുറിച്ചുമാറ്റിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുക്കാന്‍ ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് മരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

2015 മുതല്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ചുമതല വഹിക്കുകയായിരുന്നു. 1982-ലും 1987-ലും കോട്ടയം വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി, എ ഐ ടി യുസി സംസ്ഥാന സെക്രട്ടറി എന്നീ പദവികളും വഹിച്ചു. 1950 നവംബര്‍ പത്തിന് കോട്ടയത്തെ കാനം എന്ന ഗ്രാമത്തിലാണ് കാനം രാജേന്ദ്രന്‍ ജനിച്ചത്. കോളേജ് പഠനകാലത്ത് 1968-ലാണ് രാഷ്ട്രീയപ്രവേശനം. ഇരുപതാം വയസില്‍ എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് ദേശീയ വൈസ് പ്രസിഡന്റും. 21-ാം വയസില്‍ സി പി ഐ സംസ്ഥാന കൗണ്‍സിലിലെത്തി.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More