'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുകയാണെന്ന് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി അദ്ദേഹം ആരോപിച്ചുവെന്നും ബിജെപി തന്റെ അഭിപ്രായം വളച്ചൊടിച്ച് മറ്റൊന്നാക്കിയെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. തിരുപ്പൂരിലെ കങ്ങേയത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

'പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്‌നാട്ടിലെത്തിയാലും അദ്ദേഹം മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും എന്നെയും മറക്കാറില്ല. കഴിഞ്ഞയാഴ്ച്ച മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവെ എന്നെക്കുറിച്ചുമാത്രമാണ് അദ്ദേഹം സംസാരിച്ചത്. ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. തെറ്റായ കാര്യങ്ങളും അപവാദങ്ങളും പറഞ്ഞ് പരത്തി. ഞാന്‍ സനാതന ധര്‍മ്മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ ആഹ്വാനം ചെയ്തുവെന്നാണ് അദ്ദേഹം പ്രചരിപ്പിച്ചത്. എല്ലാവരോടും തുല്യമായി  പെരുമാറണമെന്നും വിവേചനം കാണിക്കരുതെന്നും വിവേചനത്തിനുളള എല്ലാ ശ്രമങ്ങളും ഇല്ലാതാക്കണമെന്നുമാണ് ഞാന്‍ പറഞ്ഞ്. ബിജെപി അത് വളച്ചൊടിച്ചു'- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സനാതന ധര്‍മം ഡെങ്കിപ്പനിയും മലേറിയയും പോലെയാണെന്നും അതിനെ എതിര്‍ത്താല്‍ മാത്രം പോര ഉന്മൂലനം ചെയ്യണമെന്നും ഉദയനിധി നേരത്തെ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും അതിന്റെ പേരില്‍ എന്ത് നിയമനടപടിയുണ്ടായാലും നേരിടാന്‍ തയ്യാറാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

More
More
National Desk 1 day ago
National

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ല- ലാലു പ്രസാദ് യാദവ്

More
More
National Desk 1 day ago
National

കോഴ വാങ്ങി വോട്ടുചെയ്യുന്ന എംപിമാരും എംഎല്‍എമാരും വിചാരണ നേരിടണം- സുപ്രീംകോടതി

More
More
National Desk 1 day ago
National

ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയ സംഭവം; സ്‌റ്റേഷന്‍ മാസ്റ്ററുള്‍പ്പെടെ 4 പേരെ പിരിച്ചുവിട്ടു

More
More
National Desk 4 days ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
National Desk 4 days ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More