കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജസ്ഥാനിലെ തോല്‍വിക്കു കാരണം കോണ്‍ഗ്രസിന്റെ അത്യാര്‍ത്തിയാണെന്നും കൂടെ കൂട്ടാന്‍ പറ്റുന്നവരെയൊന്നും അവര്‍ ഒപ്പം ചേര്‍ത്തില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിന് താന്‍ പ്രമാണിത്ത ചിന്തയുണ്ടെന്നും സിപിഎം സ്ഥാനാര്‍ത്ഥികള്‍ സിറ്റിംഗ് സീറ്റുകളില്‍ പരാജയപ്പെടാന്‍ കാരണം കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തൃശൂര്‍ നവകേരളാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'മധ്യപ്രദേശില്‍ ഹനുമാന്‍ സേവകനാണെന്ന് പറഞ്ഞാണ് കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തിയത്. സ്വയം ബിജെപിയുടെ ബി ടീമാകാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ബിജെപിയെ ശക്തിപ്പെടുത്തുന്ന നിലപാട് എവിടെയും സിപിഎമ്മിനില്ല. കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നു തന്നെയാണ് ആഗ്രഹം. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ അത്യാര്‍ത്തിയാണ് തോല്‍വിക്ക് കാരണമായത്'- പിണറായി വിജയന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൃദുഹിന്ദുത്വത്തിന്റെ ഭാഗമായി നിന്ന് തീവ്രഹിന്ദുത്വത്തെ നേരിടാമെന്ന കോണ്‍ഗ്രസിന്റെ മിഥ്യാധാരണയ്‌ക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കോണ്‍ഗ്രസിന്റെ ഇത്തരം നിലപാട് തെറ്റാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തെറ്റുതിരുത്തി എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 9 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More