'എന്റെ കണ്ണീരിന് നഷ്ടപരിഹാരം വേണം'; തിയറ്റർ ഉടമകൾക്കെതിരെ അൽഫോൺസ് പുത്രൻ

തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം തിയറ്റര്‍ ഉടമകളാണെന്ന് ചലച്ചിത്ര സംവിധായകന്‍ അൽഫോൺസ് പുത്രൻ. സമൂഹ മാധ്യമത്തിലാണ് രൂക്ഷമായ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയത്. വൻ ഹൈപ്പോടെ എത്തിയ 'ഗോള്‍ഡ്‌' എന്ന ചിത്രം തിയേറ്ററില്‍ വന്‍ പരാജയമായതോടെ ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നെന്ന് വ്യക്തമാക്കി അൽഫോൺസ് നേരത്തേ രംഗത്തെത്തിയിരുന്നു. ഇനി സിനിമ ചെയ്യില്ലെന്നുവരെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് അദ്ദേഹം.

അൽഫോൺസ് പുത്രൻ പറയുന്നു:

 'ഗോള്‍ഡ്‌' തിയറ്ററിൽ വേണോ വേണ്ടെ എന്ന് മാത്രം ഞാൻ തീരുമാനിച്ചിട്ടില്ല. തിയറ്ററർ ഓപ്പൺ ചെയ്ത് റിവ്യു ഇടാൻ സഹായം ചെയ്ത് കൊടുത്തത് തിയറ്റർ ഉടമകൾ തന്നെ അല്ലേ ? അവർക്ക് വേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെടുന്നെ ? ഏതെങ്കിലും ഒരു തിയറ്ററുകാരൻ എന്റെ സിനിമ പ്രമോട്ട് ചെയ്തോ ? അവർ പറഞ്ഞ തിയതി ആയിരുന്നു ഓണം. അവർ പറയുന്ന തിയതിയിൽ വേണം പടം റിലീസ് ചെയ്യാൻ. ഒരു എഴുത്തുകാരൻ എന്നത് ആയിരം മടങ്ങ് വലുതാണ്. സംവിധായകൻ എന്ന നിലയിലാണ് നിങ്ങൾ എന്നെ കാണുന്നത്. ഒരു മുറിയിലിരുന്ന് എല്ലാ ടെക്നീഷ്യൻമാർക്കും ജോലി ചെയ്യാനും സിനിമ ചെയ്യാനും വേണ്ടി എഴുതുന്ന ഒരു ചെറിയ എഴുത്തുകാരനുണ്ട്. എങ്കിലേ അത് പ്രദർശിപ്പിക്കാൻ പറ്റുന്ന സിനിമ ആകൂ. ഞാൻ ഒഴുക്കിയ കണ്ണീരിന് എനിക്ക് ശരിയായ നഷ്ടപരിഹാരം വേണം. ഒപ്പം നശിപ്പിക്കാൻ നിങ്ങൾ തിയേറ്റർ ഉടമകൾ അനുവദിച്ച എല്ലാ എഴുത്തുകാരെയും. ശേഷം സിനിമ ചെയ്യണമോ വേണ്ടയോ എന്ന് അൽഫോൺസ് പുത്രൻ തീരുമാനിക്കും. ചാടിക്കയറി സിനിമ ചെയ്യാൻ സൂപ്പർ മാനല്ല ഞാൻ. വിഡ്ഢികള്‍ സൃഷ്ടിച്ച എന്റെ ആരോഗ്യപ്രശനങ്ങള്‍ എനിക്ക് പരിഹരിക്കണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More