കുസാറ്റ് അപകടം; 4 പേരുടെ നില അതീവഗുരുതരമായി തുടരുന്നു, 64 പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവരില്‍ മൂന്നുപേരെ ആസ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റി. 64 പേരാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്. 

അതേസമയം, കുസാറ്റ് അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കുസാറ്റ് ക്യാംപസില്‍ എത്തിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കുശേഷം സാറാ തോമസ്, അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളാണ് ക്യാംപസിലെത്തിച്ചത്. പൊതുദര്‍ശനത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സുഹൃത്തിനൊപ്പം പരിപാടി കാണാനെത്തിയ ആല്‍വിന്‍ ജോസഫാണ് മരണപ്പെട്ട നാലാമത്തെയാള്‍. പാലക്കാട് മുണ്ടൂര്‍ സ്വദേശിയാണ് ആല്‍വിന്‍. നാലുപേരും ആശുപത്രിയിലെത്തിക്കും മുന്‍പേ മരണപ്പെട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരിപാടിയായ ധിഷ്ണ ടെക് ഫെസ്റ്റിലാണ് സംഭവം. ബോളിവുഡ് ഗായിക നിഖിതാ ഗാന്ധിയുടെ ഗാനമേളയ്ക്കു തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്കുമാത്രമായി പ്രവേശനം നിജപ്പെടുത്തിയിരുന്നു. ഇവരെ അകത്തേക്ക് കടത്തിവിടുന്നതിനിടെ പുറത്ത് മഴ പെയ്തു. ഇതോടെ വിദ്യാര്‍ത്ഥികള്‍ തിക്കി തിരക്കി അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. 

പുറകില്‍ നിന്നുളള തളളലില്‍ മുന്നില്‍ താഴേയ്ക്കുളള പടിക്കെട്ടുകളില്‍ നിന്ന കുട്ടികള്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഇവര്‍ക്കുമേലേ വേറെയും കുട്ടികള്‍ വീണു. അവരെ ചവിട്ടിയാണ് മറ്റുളള കുട്ടികള്‍ മുന്നോട്ടുപോയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More