കോഴിക്കോട്: രമേശ് ചെന്നിത്തല കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് എം കെ രാഘവൻ എംപി. മുഖ്യമന്ത്രിയാകാനൊക്കെ ഒരു തലവര വേണമെന്നും ആ തലവര രമേശ് ചെന്നിത്തലയ്ക്കുണ്ടെന്നും എം കെ രാഘവൻ പറഞ്ഞു. 'രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു എം കെ രാഘവന്റെ പരാമർശം. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുതിർന്ന മാധ്യമ പ്രവർത്തകനും വീക്ഷണം ഓൺലൈൻ ഡെപ്യൂട്ടി എഡിറ്ററുമായ സി പി രാജശേഖരനാണ് പുസ്തകം രചിച്ചത്. മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ചെന്നിത്തലയുടെ ജീവചരിത്രമാണ് പുസ്തകത്തിൽ പറയുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പുസ്തകം പ്രകാശനം ചെയ്തു. എം കെ രാഘവൻ എംപിയാണ് പുസ്തകം ഏറ്റുവാങ്ങിയത്.
എളമരം കരീം എം പി, രമേശ് ചെന്നിത്തല, എം കെ മുനീർ എംഎൽഎ, സി പി രാജശേഖരൻ, കെ പ്രവീൺ കുമാർ, എൻ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും പുസ്തകം പ്രകാശനം ചെയ്തിരുന്നു.