ഉമര്‍ ഫൈസിക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല; വി പി സുഹറ കോടതിയിലേക്ക്

കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക വി പി സുഹറ  കോടതിയിലേക്ക്. തട്ടമിടാത്തത് അഴിഞ്ഞാട്ടമായി കാണുമെന്ന ഉമര്‍ ഫൈസിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സുഹറ കോടതിയെ സമീപിക്കുന്നത്. ഇതുസംബന്ധിച്ച് നിയമോപദേശം തേടിയതായും സുഹറ  മധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി ബിജുരാജ് നേരത്തേ വി പി സുഹറയുടെ മൊഴി രേഖപ്പെടുത്തിയിരുന്നങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. 'പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്‌നമില്ല, സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടവും പര്‍ദ്ദയും ഇസ്ലാമിന്റെ പ്രതീകമാണ്. മുസ്ലീം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടില്ല. അതിനെതിരെ പ്രതികരിച്ചാൽ എതിർക്കും'-എന്നായിരുന്നു ഉമർ ഫൈസി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനെതിരെ കോഴിക്കോട് നല്ലളം സ്കൂളിൽ കുടുംബശ്രീ സഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടിയിൽ വെച്ച് വി പി സുഹറ തട്ടമൂരി പ്രധിഷേധിച്ചിരുന്നു. തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന ഉമര്‍ ഫൈസിയുടെ പരമാർശം അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ സുഹറ വായില്‍ തോന്നിയതെല്ലാം വിളിച്ച് പറയാനാണോ ഇസ്ലാം മതം പടിപ്പിച്ചതെന്നും ചോദിച്ചു. എന്ത് ധരിക്കണമെന്ന് വ്യക്തികളുടെ താല്പര്യമണെന്നും അവർ പറഞ്ഞിരുന്നു.    

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More