ഇന്ത്യ പോലൊരു രാജ്യത്ത് എന്തിനാണ് ഗവര്‍ണര്‍? ആ പദവിയേ ആവശ്യമില്ല- എംവി ഗോവിന്ദന്‍

കണ്ണൂര്‍: രാജ്യത്ത് ഗവർണർമാരുടെ തസ്തിക തന്നെ ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.  ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു പദവി എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളെ തടസപ്പെടുത്തുകയാണ് ഗവർണർ ചെയ്യുന്നതെന്നും മറ്റ് മാർഗങ്ങളില്ലാത്തതു കൊണ്ടാണ് അദ്ദേഹം രണ്ട് ബില്ലുകളിൽ ഒപ്പിട്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'സിപിഎമ്മിന്റെ അഭിപ്രായം ഗവർണർമാർ ആവശ്യമില്ല എന്നതാണ്. ഭരണഘടനാപരമായി അത്തരമൊരു നിയമം നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് പാർട്ടി ഈ പദവിയുമായി സഹകരിച്ച് പോകുന്നത്. ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും ചർച്ച  ചെയ്യുന്ന വിഷയമാണ് ഗവർണർ പദവി. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്നാണ് ഇത്തരമൊരു ആശയം ഉണ്ടായത്. ഗവർണർ നിവൃത്തികേടുകൊണ്ടാണ് രണ്ട് ബില്ലുകളിൽ ഒപ്പിട്ടത്'-  എം വി ഗോവിന്ദൻ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സർക്കാരുമായുളള പോര് തുടരുന്നതിനിടെ ലൈവ് സ്റ്റോക്ക് നിയമ ഭേദഗതി ബില്ലിനും രണ്ട് പി‍എസ്‍സി അംഗങ്ങളുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകിയിരുന്നു. എന്നാൽ വിവാദ ബില്ലുകളിൽ അദ്ദേഹം ഇനിയും തീരുമാനമെടുത്തിട്ടില്ല.  2 പേരുടെ നിയമന ശുപാർശയും പരിഗണിക്കാനുണ്ട്. 

താൻ റബർ സ്റ്റാമ്പല്ല എന്നായിരുന്നു ബില്ലുകളിൽ ഒപ്പിടാത്ത വിഷയത്തിൽ ഗവർണർ നേരത്തെ പ്രതികരിച്ചത്. തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ടെത്തി മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് അക്രമഭാഷയാണെന്നും ഗവർണർ ആരോപിച്ചു.   

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More