ലീഗിനെ ഇനിയും ക്ഷണിച്ചുകൊണ്ടേയിരിക്കും- പി മോഹനന്‍

കോഴിക്കോട്:  മുസ്ലീം ലീഗിനെ ഇനിയും ക്ഷണിച്ചുകൊണ്ടേയിരിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ഫലസ്തീന്‍ റാലിയില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞെങ്കിലും സംഘാടകരായ സിപിഎമ്മിന് ലീഗ് നന്ദി പറഞ്ഞിട്ടുണ്ടെന്നും സാങ്കേതിക കാരണങ്ങള്‍ മറികടക്കാന്‍ അവര്‍ക്കു കഴിയട്ടെയെന്നും പി മോഹനന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിക്കാത്തത് അവരുടെ ഇസ്രായേല്‍ അനുകൂല നിലപാടുകൊണ്ടാണെന്നും ശശി തരൂര്‍ ആവര്‍ത്തിച്ചത് ആ നിലപാടാണെന്നും പി മോഹനന്‍ ചൂണ്ടിക്കാട്ടി. 

'ഇത് ലീഗും സിപിഎമ്മും തമ്മിലുളള മുന്നണി വിഷയമല്ല. കോണ്‍ഗ്രസ് അതിനെ അങ്ങനെ കാണേണ്ടതില്ല. ഫലസ്തീന്‍ വിഷയത്തില്‍ സഹകരിക്കാന്‍ കഴിയുന്ന ആര്‍ക്കും പങ്കെടുക്കാം. ലീഗ് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ആളുകളും പങ്കെടുക്കേണ്ട പരിപാടിയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനായല്ല ഫലസ്തീന്‍ റാലി. എല്ലാവരെയും വിശാല മനസോടെ സ്വാഗതം ചെയ്യുന്നു'- പി മോഹനന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഫലസ്തീന്‍ വിഷയത്തില്‍ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും വിളിച്ച എല്ലാ കല്യാണങ്ങള്‍ക്കും പോകാന്‍ കഴിയില്ലല്ലോ എന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞത്. യുഡിഎഫിന്റെ ഘടക കക്ഷിയെന്ന നിലയില്‍ സാങ്കേതികമായി സിപിഎം റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും സിപിഎമ്മിന്റെ റാലി വിജയമാകട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 20 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More