കോഴിക്കോടിന് യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി

കോഴിക്കോട്: കോഴിക്കോടിന് യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി. ലോക നഗര ദിനത്തില്‍ യുനെസ്‌കോ പുറത്തിറക്കിയ '55 ക്രിയേറ്റീവ് നഗര'ങ്ങളുടെ പട്ടികയിലാണ് കോഴിക്കോടിന് ഇടംനേടാനായത്. യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കോഴിക്കോട്. നഗരത്തിന്റെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് പദവി നല്‍കിയത്. 

ഇതോടെ ഒന്നര വര്‍ഷമായുളള കോര്‍പ്പറേഷന്റെ പരിശ്രമങ്ങളാണ് ഫലം കണ്ടത്. നേരത്തെ കില മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുമായി കോര്‍പ്പറേഷന്‍ മുന്നോട്ടുപോവുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്‌സിറ്റിയുടെ സഹായവും കോര്‍പ്പറേഷന്‍ തേടിയിരുന്നു. യുനെസ്‌കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ലോകത്തിലെ ആദ്യത്തെ നഗരമാണ് പ്രാഗ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കോഴിക്കോടിനെ സാഹിത്യ നഗര പദവിയില്‍ എത്തിച്ചതിന് എല്ലാവരോടും നന്ദിയുണ്ടെന്ന് മേയര്‍ ബീനാ ഫിലിപ്പ് പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയാറും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. സംഗീത നഗരമെന്ന പദവിയാണ് ഗ്വാളിയാറിന് ലഭിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More