കേന്ദ്രമന്ത്രി കലക്കവെളളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചു, കേരളം ഒറ്റക്കെട്ടായി നിന്നത് നന്നായി- പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കളമശേരിയില്‍ സ്‌ഫോടനം നടന്നപ്പോള്‍ കേന്ദ്രമന്ത്രി കലക്കവെളളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേരളം അതിനെതിരെ ഒറ്റക്കെട്ടായി നിന്നത് നന്നായെന്നും ഇനിയും അങ്ങനെ തന്നെ തുടരണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തിനുശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാവുന്നതാണ് എന്നും ഉണ്ടായാല്‍ അത് നമ്മളെ എത്രമാത്രം മുള്‍മുനയില്‍ നിര്‍ത്തും എന്നതും ഇന്നലെ മനസിലായി. സര്‍ക്കാരും പ്രതിപക്ഷവും ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ പെരുമാറും എന്നുളളതും മനസിലായി. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളുമൊക്കെ ആ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ട്. മാധ്യമങ്ങള്‍ വല്ലാതെ പരിധിവിട്ടുപോയില്ല. പക്ഷെ സമൂഹമാധ്യമങ്ങളൊക്കെ വിദ്വേഷം പരത്താന്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായി.

അത് വളരെ അപകടകരമാണ്. അധികാരസ്ഥാനത്തിരിക്കുന്ന കേന്ദ്രമന്ത്രിയൊക്കെ ഇങ്ങനെ പറയുക എന്ന് പറഞ്ഞാല്‍ വളരെ മോശമാണ്. കലക്കവെളളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുന്നത് നല്ല പ്രവണതയല്ല. കേരളം അതിനെതിരെ ഒറ്റക്കെട്ടായി നിന്നത് നന്നായി. ഇനിയും അങ്ങനെ നില്‍ക്കണമെന്നാണ് പ്രതിപക്ഷമെന്ന നിലയില്‍ ഞങ്ങളുടെയും അഭിപ്രായം.'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 16 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More