ക്രിസ്ത്യാനികളെ വരെ ആര്‍എസ്എസ് സ്വാധീനിക്കുന്നത് അറിഞ്ഞില്ലെങ്കില്‍ കളമശേരി ഇനിയും ആവര്‍ത്തിക്കും- എം എ ബേബി

കേരളത്തിലെ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍, ക്രിസ്ത്യാനികള്‍ക്കിടയില്‍ വരെ ആര്‍എസ്എസ് ആശയങ്ങള്‍ അറിഞ്ഞും അല്ലാതെയും പ്രചരിക്കുന്നത് തടഞ്ഞില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇക്കാര്യം കേരളത്തിലെ എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക മതനേതൃത്വങ്ങളും ഗൗരവമായി കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും കേരളത്തിലെ സമാധാനപൂര്‍ണമായ ജനജീവിതം അട്ടിമറിക്കാനുളള നീക്കമാണ് നടക്കുന്നതെന്നും എം എ ബേബി പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമാകുന്നതിന് മുന്‍പേ തന്നെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആര്‍എസ്എസുകാരായ ടിവി ചര്‍ച്ചക്കാര്‍ എന്നിവര്‍ മുന വെച്ച ചില ആരോപണങ്ങളുയര്‍ത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

എം എ ബേബിയുടെ കുറിപ്പ്

കളമശ്ശേരിയിൽ യഹോവാസാക്ഷികൾ എന്ന ക്രിസ്തീയ വിഭാഗത്തിന്റെ ഒരു കൺവെൻഷനിൽ ഇന്നുണ്ടായ സ്ഫോടനവും മരണങ്ങളും അങ്ങേയറ്റം ദുഖകരവും ആശങ്കയുയർത്തുന്നതുമാണ്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. 

ഈ ഹീനകൃത്യത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് മാർട്ടിൻ എന്ന മുൻ യഹോവാസാക്ഷിക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരാൾ രംഗത്ത് വന്നിട്ടുണ്ട്. അയാളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. കേരള പൊലീസ് ഇക്കാര്യത്തിൽ ശക്തവും ഉചിതവുമായ നടപടി എടുക്കുമെന്ന് ഉറപ്പുണ്ട്. 

ബോംബ് വെച്ച് ആളുകളെ കൊന്നു എന്ന് അവകാശപ്പെടുന്നയാളുടെ ഒരു വിഡിയോ കണ്ടു. അയാളുടെ വാക്കുകൾ പല സംശയങ്ങളും ഉണർത്തുന്നു. യഹോവാസാക്ഷികൾ രാജ്യസ്നേഹം ഇല്ലാത്തവരാണ്, ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കാത്തവരാണ് തുടങ്ങിയ കാര്യങ്ങളിലെ എതിർപ്പ് കൊണ്ടാണ് താൻ ഈ ബോംബ് വെച്ചത് എന്നാണ് അയാൾ പറഞ്ഞത്. ആർഎസ്എസും മറ്റും നടത്തുന്ന ജിംഗോയിസ്റ്റ് കപടദേശീയതാപ്രചാരണത്തിൽ മയങ്ങിപ്പോയ ഒരാളാണോ ഇത്?  കേരളത്തിലെ സമാധാനപൂർണമായ ജനജീവിതം അട്ടിമറിക്കാനുള്ള ഒരു നീക്കമാണോ ഇത്? കാര്യങ്ങൾ വ്യക്തമാകുന്നതിനു മുമ്പ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ആർഎസ്എസുകാരായ ചില ടിവി ചർച്ചക്കാർ എന്നിവർ മുനവച്ച ചില ആരോപണങ്ങൾ ഉയർത്തിയത് എന്തിനാണ്?

കേരളത്തിലെ വിവിധവിഭാഗം ജനങ്ങൾക്കിടയിൽ -ക്രിസ്ത്യാനികൾക്കിടയിൽവരെ - ആർഎസ്എസ് ആശയങ്ങൾ , അറിഞ്ഞും അല്ലാതെയും പ്രചരിക്കുന്നത് തടഞ്ഞില്ല എങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും എന്ന കാര്യം കേരളത്തിലെ എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളും സാമുദായിക-മതനേതൃത്വങ്ങളും ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 9 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 10 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 12 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More