ഒരിക്കല്‍ക്കൂടി സംഘികളുടെ തനിനിറം മലയാളികള്‍ക്ക് മനസിലായി- തോമസ് ഐസക്

കളമശേരിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുൾപ്പെടെയുളള ബിജെപി-സംഘപരിവാർ നേതാക്കൾ പ്രചരിപ്പിച്ച വിദ്വേഷത്തിനെതിരെ വിമർശനവുമായി തോമസ് ഐസക്. കേരളമെന്ന ആശയത്തെ തകർക്കുന്നതിന് തക്കം പാർത്തിരിക്കുന്നവർ ഇങ്ങനെ കിട്ടുന്ന ഏതൊരവസരവും സുവർണാവസരമായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ശരിയാണെന്ന് സമൂഹമാധ്യമങ്ങളിൽ വന്ന സന്ദേശങ്ങൾ കണ്ടപ്പോൾ മനസിലായെന്ന് തോമസ് ഐസക് പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം ഭരണഘടനാ ലംഘനമാണെന്നും യാതൊരടിസ്ഥാനവുമില്ലാതെ ദൗർഭാഗ്യകരമായ ഒരു സംഭവത്തെ വർഗീയ ഭിന്നിപ്പിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് മന്ത്രി കാട്ടിക്കൊടുക്കുന്നതെന്നും ഇവറ്റകളുടെ തനിനിറം ഒരിക്കൽക്കൂടി മലയാളികൾക്ക് മനസിലായെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

തോമസ് ഐസകിന്റെ കുറിപ്പ്

കേന്ദ്രകമ്മിറ്റി മീറ്റിംഗ് കഴിഞ്ഞയുടനെ കേരളത്തിൽ നിന്നുള്ള അംഗങ്ങളെ മുഴുവൻ വിളിച്ച് മുഖ്യമന്ത്രിയാണ് കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ വിവരം പറഞ്ഞത്. കേരളമെന്ന ആശയത്തെ തകർക്കുന്നതിനു തക്കം പാർത്തിരിക്കുന്നവർ ഇങ്ങനെ കിട്ടുന്ന ഏതൊരവസരവും സുവർണ്ണാവസരമായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ശരിയാണെന്ന് എയർപോർട്ടിലേക്കു പോകുന്നവഴി സാമൂഹ്യമാധ്യമങ്ങളിൽവന്ന സന്ദേശങ്ങൾ കണ്ടപ്പോൾ മനസിലായി. ചില സന്ദേശങ്ങൾ ചിത്രമായി കൊടുത്തിട്ടുണ്ട്. വാര്യരുടെയും സുരേന്ദ്രന്റെയുമെല്ലാം പ്രതികരണം പ്രതീക്ഷിച്ചതുപോലെ തന്നെ. 

പക്ഷേ, രാജീവ് ചന്ദ്രശേഖർ എന്നു പറയുന്ന ഒരു കേന്ദ്രമന്ത്രിയുണ്ടല്ലോ. അയാളുടെ പ്രതികരണം ഭരണഘടനാ ലംഘനമാണ്. യാതൊരടിസ്ഥാനവുമില്ലാതെ ദൗർഭാഗ്യകരമായ ഒരു സംഭവത്തെ വർഗ്ഗീയ ഭിന്നിപ്പിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് മലയാളിയായ കേന്ദ്രമന്ത്രി കാട്ടിക്കൊടുക്കുകയാണ്. അതും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന കേരളാ പൊലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചശേഷം. ഈ മാധ്യമ മുതലാളി ഇപ്രകാരം പറയുമ്പോൾ മാധ്യമങ്ങൾ വർഗ്ഗീയവിഷം പരത്തുന്നതിന് പരസ്പരം മത്സരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ഈ സുജയ പാർവ്വതിക്കൊന്നും അരക്കഴഞ്ച് വിവരം അവർ പറയുന്നതിനെക്കുറിച്ച് ഇല്ലായെന്നതിനു തെളിവാണ് യഹോവയുടെ പേരുമായി ബന്ധിപ്പിച്ച് അതിനെ പലസ്തീൻ പ്രശ്നവുമായി കൂട്ടിക്കുഴയ്ക്കാനുള്ള ശ്രമം. പേര് യഹോവ സാക്ഷികൾ എന്നാണെങ്കിലും അവർ പുതിയ നിയമത്തെ അഥവാ സുവിശേഷത്തെ ഊന്നിക്കൊണ്ടാണു ലോകത്തെ വ്യാഖ്യാനിക്കുന്നത്. ജൂതമതമാകട്ടെ പുതിയ നിയമത്തെ അംഗീകരിക്കുന്നുമില്ല. ഏതായാലും ഈ മാധ്യമ പ്രവർത്തകയ്ക്ക് ഒരു കാര്യത്തിൽ അഭിമാനിക്കാം. കൂട്ടുകാരനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഉണ്ട്. അല്ലെങ്കിലും സംഘികളിലെല്ലാം ഒരേ അന്തർധാര തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്. 

വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധമാണ്. സുപ്രിംകോടതി തന്നെ ജാഗ്രതപ്പെടുത്തിയിട്ടുള്ളതാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകണം. ആരായാലും ഇതൊക്കെ പറയാനും പ്രചരിപ്പിക്കാനുമുള്ള പ്രിവിലേജ് ഇല്ല. ഏതായാലും ഇവറ്റകളുടെയൊക്കെ തനിനിറം ഒരിക്കൽക്കൂടി മലയാളികൾക്കു മനസിലായി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 19 hours ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 1 day ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 1 day ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 1 day ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 2 days ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More